Wednesday, October 14, 2026
HomeTOP NEWSKERALAവിധി പറയുമ്പോൾ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല; ശബരിമല യുവതി പ്രവേശന കേസ് വേഗം പരിഗണിക്കണം, ചീഫ്...

വിധി പറയുമ്പോൾ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല; ശബരിമല യുവതി പ്രവേശന കേസ് വേഗം പരിഗണിക്കണം, ചീഫ് ജസ്റ്റിസിന് കത്തയച്ച് മുൻ തന്ത്രിയുടെ ഭാര്യ

Published on

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയ്‌ക്ക് കത്ത്. താഴമൺമഠത്തിലെ മുൻ തന്ത്രി കൺഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്നും ദേവകി അന്തർജനം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് 87 വയസ്സായി. വിധി കേൾക്കുമ്പോൾ താൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണ് ഇതെന്നും കത്തിൽ വ്യക്തമാക്കുന്നു. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്ത ഫോട്ടോയും കത്തിനൊപ്പം ദേവകി ചേർത്തിട്ടുണ്ട്. കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

2020 ജനുവരിയിൽ ഒൻപത് അംഗ ഭരണഘടന ബെഞ്ചിന് മുൻപാകെ ശബരിമലക്കേസിൽ വാദം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.

പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്. എൻഎസ്എസ്, തന്ത്രി എന്നിവർ നൽകിയതടക്കം 56 പുനപരിശോധനാ ഹർജികളാണ് വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ചത്. ഇക്കൂട്ടത്തിൽ ക്ഷേത്രസംരക്ഷണസമിതിയുൾപ്പെടെയുള്ള ഹിന്ദു സംഘടനകളും ഹർജി സമർപ്പിച്ചിട്ടുണ്ട്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this