Friday, October 9, 2026
HomeLATEST NEWS ഒക്ടോബര്‍ രണ്ട് മുതല്‍ കുറുവ ദ്വീപിലേക്ക് പ്രവേശനം

 ഒക്ടോബര്‍ രണ്ട് മുതല്‍ കുറുവ ദ്വീപിലേക്ക് പ്രവേശനം

Published on

വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വേകി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപും തുറക്കുന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ് കുറുവ. 157 ഹെക്ടറില്‍ നൂറോളം ചെറുതുരുത്തുകളുടെ ഒരു സമൂഹമാണ് ഈ ദ്വീപ്. നിരവധി ഇനങ്ങളിലുള്ള ഉരഗങ്ങളുടെയും വൈവിധ്യങ്ങളായ ചിത്രശലഭങ്ങളുടെയും താവളം കൂടിയാണ് പൈന്‍മരങ്ങള്‍ നിറഞ്ഞ ദ്വീപ്. ചങ്ങാടസവാരിയും മുഖ്യ ആകര്‍ഷണമാണ്. തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിവരുന്നതായി അധികൃതര്‍ പറഞ്ഞു. ഒരേസമയം നൂറുപേര്‍ക്ക് മാത്രമെന്ന നിലയില്‍ ദിവസം 1150 പേര്‍ക്കാണ് പ്രവേശനം. പാക്കം ചെറിയമല ഭാഗത്തെ ഫോറസ്റ്റ് കവാടത്തിലൂടെയും മാനന്തവാടി പാല്‍വെളിച്ചം ഭാഗത്തെ ഡിടിപിസി കവാടത്തിലൂടെയുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കോവിഡ്

മാനദണ്ഡപ്രകാരമാണ് പ്രവേശനം. ഒരു വാക്സിനെങ്കിലും എടുത്തവര്‍ക്കും 72 മണിക്കുറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പ്രവേശിക്കാം. ഒരു മാസം മുമ്ബ് കോവിഡ് പോസിറ്റീവായവരെയും പരിഗണിക്കും. രാവിലെ ഒമ്ബതിന് തുറക്കുന്ന കേന്ദ്രം വൈകിട്ട് അഞ്ചിന് അടയ്ക്കും. ആളുകള്‍ കൂട്ടംകൂടുന്നത് തടഞ്ഞ് സഞ്ചാരികളെ നിയന്ത്രിക്കാന്‍ ദ്വീപിനകത്ത് അഞ്ച് പോയിന്റുകളിലായി ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this