
വില്പ്പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നത് ബാലകൃഷ്ണ പിള്ളയ്ക്കും തനിക്കും ആധാരം എഴുത്തുകാരനും മാത്രമാണെന്ന് വില്പ്പത്രത്തിലെ സാക്ഷി പ്രഭാകരന് പിള്ള.
കെബി ഗണേഷ് കുമാറിന് ആദ്യ ടേമില് മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നില് സ്വത്ത് തര്ക്കവുമായി ബന്ധപ്പെട്ട് സഹോദരിയുടെ പരാതിയെന്ന് വാര്ത്തകള് വന്നിരുന്നു. വില്പ്പത്രത്തില് ക്രമക്കേട് നടന്നെന്നാണ് ആരോപണം. എന്നാല് ഇപ്പോള് ഈ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് വില്പ്പത്രത്തിലെ സാക്ഷി പ്രഭാകരന് പിള്ള.
വില്പ്പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നത് ബാലകൃഷ്ണ പിള്ളയ്ക്കും തനിക്കും ആധാരം എഴുത്തുകാരനും മാത്രമാണെന്ന് പ്രഭാകരന് പിള്ള പറഞ്ഞു.വില്പ്പത്രം തയാറാക്കിയത് 2020 ഓഗസ്റ്റ് ഒന്പതിനാനിന്നും ഗണേഷ് കുമാറിന് ഇതിനെകുറിച്ച് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില്പ്പത്രത്തെ കുറിച്ച് മക്കള് അറിഞ്ഞത് ബാലകൃഷ്ണ പിള്ളയുടെ മരണത്തിന് ശേഷമാണെന്നും പ്രഭാകരന് പിള്ള പറഞ്ഞു.


