Friday, April 19, 2024

പ്രവർത്തിക്കാനും മൽസരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്നസെന്റിനും മുകേഷിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്: ഷാഫി പറമ്പിൽ

Electionപ്രവർത്തിക്കാനും മൽസരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്നസെന്റിനും മുകേഷിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്: ഷാഫി പറമ്പിൽ

നടനും കോൺഗ്രസ് പ്രവർത്തകനുമായ രമേശ് പിഷാരടിക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ച് ഷാഫി പറമ്പിൽ.തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പിഷാരടി കോൺഗ്രസിൽ ചേരുന്നത് അന്ന് മുതൽ താരത്തിനെതിരായി വിമർശനങ്ങളും ട്രോളുകളും സമൂഹം മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസിന് പരാജയം കൂടി ഏറ്റുവാങ്ങേണ്ടി വന്നത് ഇത്തരം വിമർശകരുടെ ശക്തി കൂട്ടി. ഇതിനൊരു മറുപടി കൂടിയാണ് ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണരൂപം

നന്ദി പിഷാരടി 🙏.ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത് പകർന്നതിന്.അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles