
കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം . ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി മേയ് ഒന്ന് മുതല്‍.
18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനാല്‍ വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് എല്ലാവരും രക്തം ദാനം ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു .
ഈ സാഹചര്യത്തിലാണ് വിദഗ്ധസമിതി യോഗം ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. ജീവനുള്ള വെെറസിനെ ഉപയോഗിച്ചുള്ള വാക്സിന്‍ അല്ലാത്തതിനാല്‍ (live attenuated vaccine) നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍ . അതിനാല്‍ വാക്സിന്റെ ഓരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. അതെ സമയം രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കി .
നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ മാര്‍ച്ച് അഞ്ചിലെ പ്രകാരം കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാന്‍ സാധ്യമാകൂ എന്നായിരുന്നു .


