Saturday, April 20, 2024

കൊവിഡ് വ്യാപനം: സത്യപ്രതിജ്ഞാ ചടങ്ങ് ഈ മാസം 18 ന് ശേഷം മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം

FEATUREDകൊവിഡ് വ്യാപനം: സത്യപ്രതിജ്ഞാ ചടങ്ങ് ഈ മാസം 18 ന് ശേഷം മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് തീരുമാനം.ഇതിനിടെ പുതിയ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ച നേതൃതലത്തില്‍ സജീവമാണ്. പിണറായി വിജയനും കെകെ ശൈലജയും ഒഴികെയുള്ളവരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതയാണ് നേതൃത്വം പരിശോധിക്കുന്നത്.സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോര്‍ജ്, പിപി ചിത്തരഞ്ജന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് പുതുമുഖ ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കില്‍ എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍ എന്നീ മുന്‍ മന്ത്രിമാരുടെ സ്ഥാനം നഷ്ടമാവും. പുതുമുഖങ്ങള്‍ക്ക് പുറമെ പുതിയ സര്‍ക്കാരില്‍ സിപിഐക്ക് പ്രാധാന്യം കുറയുമെന്ന സൂചനയുമുണ്ട്. നിലവിലുള്ള ആറ് ക്യാബിനറ്റ് പദവികളില്‍ ഒന്ന് സിപിഐമ്മിന് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ തവണ കൈവശം വെച്ച വകുപ്പുകളും നഷ്ടപ്പെടും.

spot_img

Check out our other content

Check out other tags:

Most Popular Articles