Friday, March 29, 2024

കെ എം മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ

Electionകെ എം മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ

നിയമ സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ പാലാ കത്തീഡ്രൽപള്ളി സെമിത്തേരിയിലെ കെ.എം.മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് കെ.എം മാണിയുടെ ഭവനത്തിലെത്തി അദേഹത്തിൻ്റ സഹധർമ്മിണി കുട്ടിയമ്മ മാണിയെയും സന്ദർശിച്ചു.പാലായിൽ എത്തിയ നിയുക്ത എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കേരള കോൺ.(എം) ടൗൺ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. ,കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട് ,കേരള കോൺ.(എം) നേതാക്കളായ ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Check out our other content

Check out other tags:

Most Popular Articles