
കള്ളപ്പണം പിടിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും രേഖകൾ കെഎം ഷാജിക്ക് ഹാജരാക്കാനായില്ല. പണം വിജിലൻസ് കസ്റ്റഡിയിൽ എടുക്കുന്ന സമയത്തും റെയ്ഡിന് ശേഷവും ഷാജി പ്രതികരിച്ചത് രേഖകൾ എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്നായിരുന്നു.കണ്ണൂരിലെ വീട്ടിൽ നിന്നാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ പണം വിജിലൻസ് കസ്റ്റഡിയിലെടുത്തത്. കെഎം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് എസ്പി കോടതിയിൽ സമർപ്പിച്ചു. പിടിച്ചെടുത്ത പണവും മറ്റ് രേഖകളും ഉൾപ്പെടെ വിജിലൻസ് സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും


