
ചെക്കു കേസിൽ തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരുവർഷം തടവു ശിക്ഷ. കേസുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ പിഴയും കോടതി ചുമത്തി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ, കമൽ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് ശരത് കുമാർ. ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമതുവ മക്കൾ കച്ചി കമലിന്റെ മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്.
റേഡിയൻസ് മീഡിയ എന്ന കമ്ബനി നൽകിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്ബനി 2018ൽ ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക് തന്നുവെന്നുമാണ് റേഡിയൻസ് പരാതിയിൽ പറയുന്നത്. ശരത് കുമാർ അൻപതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്.


