Thursday, April 25, 2024

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നത് സംബന്ധിച്ച തർക്കം,പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ അടിപിടി…

FEATUREDആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നത് സംബന്ധിച്ച തർക്കം,പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ അടിപിടി…

പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽത്തല്ല്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നതു സംബന്ധിച്ച തർക്കമാണ് തല്ലിൽ കലാശിച്ചത്. കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ബൈ​ജു കൈ​ല്ലം​പ​റ​മ്പി​ലും സി​പി​എ​മ്മി​ലെ ബി​നു പി​ളി​ക്ക​ക്ക​ണ്ട​വും ത​മ്മി​ലാ​യി​രു​ന്നു വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. മ​റ്റ് കൗ​ൺ​സി​ല​ർ​മാ​ർ ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​ൺ​സി​ൽ യോ​ഗം മു​ട​ങ്ങി.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ത​മ്മി​ല​ടി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വൈ​കി​ട്ട് സി.​പി​.എം-​കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ൾ സം​യു​ക്ത​യോ​ഗം വി​ളി​ച്ചു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ൾ സം​യു​ക്ത​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും കാ​ണും. ഭ​ര​ണ​ക​ക്ഷി​യി​ലെ കൗ​ൺ​സി​ല​ർ​മാ​രും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലെ ത​ർ​ക്കം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് അ​ടി​യ​ന്ത​ര യോ​ഗം പാ​ർ​ട്ടി​ക​ൾ സം​യു​ക്ത​മാ​യി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​ത്.

spot_img

Check out our other content

Check out other tags:

Most Popular Articles