Friday, April 19, 2024

പട്ടികജാതി കോളനികളിൽ സമഗ്രവും, സമ്പൂർണവുമായ വികസനം നടപ്പിലാക്കും,പട്ടികജാതി കോളനികളിൽ/പട്ടിക വർഗ്ഗ കോളനികളിൽ താമസിക്കുന്ന യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കും ; അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

Electionപട്ടികജാതി കോളനികളിൽ സമഗ്രവും, സമ്പൂർണവുമായ വികസനം നടപ്പിലാക്കും,പട്ടികജാതി കോളനികളിൽ/പട്ടിക വർഗ്ഗ കോളനികളിൽ താമസിക്കുന്ന യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കും ; അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

ട്ടികജാതി കോളനികളിൽ സമഗ്രവും, സമ്പൂർണവുമായ വികസനം നടപ്പിലാക്കുമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പനക്കച്ചിറ പട്ടികജാതി സഹകരണ സംഘം സന്ദർശിക്കവെയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പ്രതിനിധിയായി പൂഞ്ഞാറിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്താൽ റോഡ്, വെള്ളം, വീടുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ആളുകൾക്കും ഉറപ്പു വരുത്തുമെന്നും, അഞ്ചു വർഷത്തിന് ശേഷം ഭവന രഹിതരായ ഒരാൾ പോലും തന്റെ മണ്ഡലത്തിൽ ഉണ്ടാകില്ലെന്നും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

മണ്ഡലത്തിലെ മുഴുവൻ എസ്.സി, എസ്. ടി കോളനികളും മാതൃക കോളനികളാക്കി മാറ്റും. ഇവിടങ്ങളിൽ താമസിക്കുന്ന യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കും. ഇതിനായി വിപുലമായ കർമ്മ പരിപടികൾ സംഘടിപ്പിക്കും. കോർപ്പസ് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കും. കെഎസ്ഇബി യുമായി സഹകരിച്ച് കോളനികളിലെ മുഴുവൻ വീടുകളിലും എൽഇഡി ലൈറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സഹകരണ സംഘം ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

spot_img

Check out our other content

Check out other tags:

Most Popular Articles