Saturday, October 10, 2026
HomeTOP NEWSKERALAഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല ഐഫോണുകൾ നിർമിക്കേണ്ടത്: അങ്ങനെയല്ലെങ്കിൽ, 25 ശതമാനം തീരുവ ആപ്പിൾ നൽകേണ്ടിവരും...

ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല ഐഫോണുകൾ നിർമിക്കേണ്ടത്: അങ്ങനെയല്ലെങ്കിൽ, 25 ശതമാനം തീരുവ ആപ്പിൾ നൽകേണ്ടിവരും – ഡൊണാൾഡ് ട്രംപ്

Published on

അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ രാജ്യത്തുതന്നെ നിർമ്മിക്കണമെന്ന് ആപ്പിളിനോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല അവ നിർമിക്കേണ്ടതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് മുന്നറിയിപ്പ് നൽകി. ചൈനയ്ക്കെതിരായ ട്രംപിൻ്റെ തീരുവ യുദ്ധത്തിനിടെ ഇന്ത്യയെ ഐഫോണുകളുടെ ഒരു ബദൽ നിർമ്മാണ കേന്ദ്രമായി ആപ്പിൾ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ അമേരിക്കയിൽ തന്നെ നിർമ്മിക്കുമെന്നും അസംബിൾ ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല.

അങ്ങനെയല്ലെങ്കിൽ, കുറഞ്ഞത് 25 ശതമാനം തീരുവ ആപ്പിൾ നൽകേണ്ടിവരും – അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആപ്പിൾ ഐഫോണുകളുടെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ രാജ്യത്തെ നിർമാണശാലകൾ കഴിഞ്ഞ സാമ്പത്തിക വർഷം 12 മാസത്തിനുള്ളിൽ 22 ബില്യൺ ഡോളറിൻ്റെ സ്‌മാർട്ട്ഫോണുകളാണ് ഉത്പാദിപ്പിച്ചത്. ഈ യുഎസ് ആസ്ഥാനമായ കമ്പനി മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ ഐഫോൺ നിർമാണം 60 ശതമാനം വർധിപ്പിച്ചിരുന്നു. അതിനിടെയാണ് അമേരിക്കയിൽ വിറ്റഴിക്കുന്ന ഐഫോണുകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലല്ല നിർമിക്കേണ്ടതെന്ന ട്രംപിൻ്റെ മുന്നറിയിപ്പ്.

ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ച് ആപ്പിൾ ഉടൻ പ്രതികരിച്ചില്ല. അതിനിടെ, ഒരു പ്രത്യേക കമ്പനിക്കുമേൽ ചുങ്കം ചുമത്താൻ ട്രംപിന് കഴിയുമോ എന്ന് വ്യക്തമല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു‌തു. ജൂൺ പാദത്തിൽ അമേരിക്കയിൽ വിൽക്കുന്ന തങ്ങളുടെ മിക്ക സ്മ‌ാർട്ട്ഫോണുകളും ഇന്ത്യയിൽ നിന്നുള്ളവയായിരിക്കുമെന്ന് ഐഫോൺ നിർമ്മാതാക്കൾ പറഞ്ഞിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this