Saturday, October 10, 2026
HomeTOP NEWSINDIAചൈനയുടെയും പാകിസ്‌താൻന്റെയും വ്യോമപ്രതിരോധത്തെ തകർക്കാൻ ബ്രഹ്മോസ് മിസൈലിന് കഴിഞ്ഞു: ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ് യുഎസ് യുദ്ധവിദഗ്‌ധൻ

ചൈനയുടെയും പാകിസ്‌താൻന്റെയും വ്യോമപ്രതിരോധത്തെ തകർക്കാൻ ബ്രഹ്മോസ് മിസൈലിന് കഴിഞ്ഞു: ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ് യുഎസ് യുദ്ധവിദഗ്‌ധൻ

Published on

ആക്രമണ-പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ് യുഎസ് യുദ്ധവിദഗ്‌ധനും വിരമിച്ച കേണലുമായ ജോൺ സ്പെൻസർ. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ മികവ് ചൂണ്ടിക്കാട്ടിയാണ് പരാമർശം. പാകിസ്‌താനിൽ എവിടെയും ഏത് സമയത്തും ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് കെല്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. യുഎസിലെ മോഡേൺ വാർ ഇൻസ്റ്റിറ്റ്യൂട്ടിലെ അർബൻ വാർഫെയർ സ്റ്റഡീസ് വിഭാഗം തലവനാണ് സ്പെൻസർ.

ഇന്ത്യയ്ക്കുനേരെ പാകിസ്‌താൻ അയച്ച ചൈനീസ് നിർമിത പ്രതിരോധ സംവിധാനങ്ങളെ, ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുമായി താരതമ്യപ്പെടുത്താനാവില്ല. പാകിസ്‌താനെ ആക്രമിക്കുന്നതിലും തിരിച്ചുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിലും ഇന്ത്യ വിജയിച്ചു. പാക് ഡ്രോൺ ആക്രമണങ്ങളെയും അതിവേഗ മിസൈലുകളെയും പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും സ്പെൻസർ പറഞ്ഞു. ചൈനയുടെ പ്രതിരോധ സംവിധാനങ്ങൾ മികച്ചതാണ്. എന്നാൽ, ചൈനയുടെയും പാകിസ്‌താൻന്റെയും വ്യോമപ്രതിരോധത്തെ തകർക്കാൻ ബ്രഹ്മോസ് മിസൈലിന് കഴിഞ്ഞു. പാകിസ്താനിൽ എവിടെയും എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ കഴിയുമെന്ന ഇന്ത്യയുടെ സന്ദേശം വ്യക്തമായിരുന്നെന്നും സ്പെൻസർ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് പ്രതിരോധമായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ ഭീകരതയ്ക്കെതിരായ യുദ്ധത്തിലെ ഒരു വഴിത്തിരിവായി സ്പെൻസർ വിശേഷിപ്പിച്ചു. അത് പാകിസ്‌താൻ സൈന്യത്തിന് ഗണ്യമായ ചെലവ് വരുത്തിവെച്ചു. സംഘർഷത്തെക്കുറിച്ച് ഇന്ത്യ വിശദാംശങ്ങൾ നൽകിയ നടപടിയെയും അദ്ദേഹം പുകഴ്ത്തി. വരും വർഷങ്ങളിൽ സൈനിക തന്ത്രജ്ഞരും വിദ്യാർഥികളും ഈ ഓപ്പറേഷനെക്കുറിച്ച് പഠിക്കും. സിന്ദുനദീജലക്കരാർ മരവിപ്പിച്ചുള്ള ഇന്ത്യയുടെ സമീപനം മികച്ചതായിരുന്നു. ഇത് ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്‌താനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this