Saturday, October 10, 2026
HomeTOP NEWSINDIAനാവികസേനയുടെ അർണാലയുടെ പ്രധാന ഭാഗങ്ങൾ നിർമിച്ചതിൽ കെൽട്രോണിനും സുപ്രധാന പങ്ക്: കേരളത്തിന് അഭിമാനം

നാവികസേനയുടെ അർണാലയുടെ പ്രധാന ഭാഗങ്ങൾ നിർമിച്ചതിൽ കെൽട്രോണിനും സുപ്രധാന പങ്ക്: കേരളത്തിന് അഭിമാനം

Published on

നാവികസേനയുടെ യുദ്ധക്കപ്പൽ അർണാലയുടെ പ്രധാന ഭാഗങ്ങൾ നിർമിച്ചതിൽ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെൽട്രോണിനും സുപ്രധാന പങ്ക്. കപ്പലിനായി ഉപയോഗിച്ച ലോഗ് (വേഗം അളയ്ക്കുന്ന ഉപകരണം), എക്കോ സൗണ്ടർ (ആഴം അളയ്ക്കുന്ന ഉപകരണം), അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്റ്റം, പവർ ആംപ്ലിഫയർ എന്നിവ നിർമിച്ചത് കെൽട്രോണാണ്.

കൂടാതെ, ഭാരത് ഇലക്ട്രോണിക്സ് വഴി കുറ്റിപ്പുറത്തെ കെൽട്രോൺ ഇലക്ട്രോസെറാമിക്‌സ് ലിമിറ്റഡ് സോണാർ സെൻസറുകളും നിർമിച്ചുനൽകിയിരുന്നു. ലോഗിന്റെയും എക്കോ സൗണ്ടറിന്റെയും ഓർഡർ നേരിട്ട് കെൽട്രോണിന് നൽകുകയായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്റ്റം, പവർ ആംപ്ലിഫയർ, സോണാർ സെൻസർ എന്നിവയുടെ ഓർഡർ നൽകിയത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ്.

ആത്മനിർഭർ ഭാരത് മിഷൻ്റെ ഭാഗമായി തദ്ദേശീയമായി നിർമിച്ച ഈ വലിയ നാവിക യുദ്ധക്കപ്പൽ ശത്രു അന്തർവാഹിനികളെ കണ്ടെത്താനും അതിനെ നശിപ്പിക്കാനും കഴിയുന്നതാണ്. ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) ആണ് കപ്പൽ നിർമിച്ച് മേയ് എട്ടിന് നാവികസേനയ്ക്ക് കൈമാറിയത്. മൈനുകളെ കണ്ടെത്താനും നിർവീര്യമാക്കാനും ഇതുവഴി സാധ്യമാകും. ഇന്ത്യൻ നാവികസേനയുടെ ഈ യുദ്ധക്കപ്പൽ ഓപ്പറേഷൻ സിന്ദൂറിൽ എന്തിനും സജ്ജമായിയിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this