Saturday, October 10, 2026
HomeTOP NEWSINDIAജമ്മുവിൽ പാക് ഷെല്ലാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മുവിൽ പാക് ഷെല്ലാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു

Published on

ജമ്മുവിൽ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് കോൺസ്റ്റബിൾ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മണിപ്പുർ സ്വദേശിയാണ്. ശനിയാഴ്ച ആർഎസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റിരുന്നത്. എട്ടോളം ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

രാജ്യസേവനത്തിൽ ബിഎസ്എഫ് ധീരനായ കോൺസ്റ്റബിൾ ചിംങ്ഖാമിൻ്റെ പരമമായ ത്യാഗത്തെ തങ്ങൾ അഭിവാദ്യം ചെയ്യുന്നുവെന്ന് ബിഎസ്എഫ് എക്‌സിൽ കുറിച്ചു. മേയ് പത്തിന് ആർഎസ് പുര മേഖലയിലെ അന്താരാഷ്ട്ര അന്താരാഷ്ട്ര അതിർത്തിയിൽവെച്ച് പരിക്കേൽക്കുകയും പിറ്റേന്ന് (ഞായറാഴ്ച) രക്തസാക്ഷിത്വം വഹിച്ചുവെന്നും ബിഎസ്എഫ് വ്യക്തമാക്കി.

ബിഎസ്എഫ് ഡയറക്‌ടർ ജനറൽ ഉൾപ്പെടെ ചിംങ്ഖാമിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ജവാന് പൂർണ ബഹുമതികളോടെ തിങ്കളാഴ്ച ജമ്മു അതിർത്തി ആസ്ഥാനത്ത് പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങ് നടക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this