Wednesday, February 11, 2026
HomeTOP NEWSINDIAസിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി  മുന്നോട്ടുപോയാൽ തിരിച്ചടിക്കും, ഡാം നിർമിച്ചാൽ തകർക്കും: പ്രകോപനവുമായി പാക്ക് പ്രതിരോധമന്ത്രി...

സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി  മുന്നോട്ടുപോയാൽ തിരിച്ചടിക്കും, ഡാം നിർമിച്ചാൽ തകർക്കും: പ്രകോപനവുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്

Published on

ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം തടയാനായി നിർമിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും പാക്കിസ്ഥാൻ സേന തകർക്കുമെന്നുമാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. കരാർ മരവിപ്പിച്ചാൽ പാക്കിസ്ഥാന്റെ കാർഷിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നഷ്ടമാകും.

പഹൽഗാം ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് സിന്ധുനദീജല കരാർ മരവിപ്പിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചത്. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പിന്നാലെ പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. കുടിവെള്ളം മുടക്കിയാൽ ഇന്ത്യക്കാരുടെ രക്‌തമായിരിക്കും നദികളിലൂടെ ഒഴുകുക എന്ന പ്രകോപനപരമായ പ്രസ്‌താവനയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് പ്രതിരോധ മന്ത്രിയുടെ ഭീഷണി.

അതേസമയം, ഇത്തരം ആഴമില്ലാത്ത ഭീഷണികൾ പാക്കിസ്‌ഥാൻകാരുടെ പേടിയാണ് വെളിപ്പെടുത്തുന്നതെന്നും പാക്കിസ്ഥാൻ പ്രതിരോധമന്ത്രിക്ക് ഉൾപ്പെടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബിജെപി ദേശീയ വ്യക്താവ് ഷഹ് നവാസ് ഹുസൈൻ പ്രതികരിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this