Wednesday, February 11, 2026
HomeTOP NEWSINDIA'ഇന്ത്യയിൽ സൃഷ്‌ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക': സർഗാത്മകസൃഷ്ടികളുടെ ആഗോളകേന്ദ്രമാക്കി ഇന്ത്യയെ മാറ്റും - പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഇന്ത്യയിൽ സൃഷ്‌ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’: സർഗാത്മകസൃഷ്ടികളുടെ ആഗോളകേന്ദ്രമാക്കി ഇന്ത്യയെ മാറ്റും – പ്രധാനമന്ത്രി നരേന്ദ്രമോദി

Published on

ഇന്ത്യയെ സർഗാത്മകസൃഷ്ടികളുടെ ആഗോളകേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൃശ്യമാധ്യമരംഗത്തെ ഇന്ത്യയിലെ ആദ്യ ലോക ഉച്ചകോടിയായ വേവ്സ് 2025 (വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റ്) ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വേവ്സ് എന്നത് ഒരു ചുരുക്കെഴുത്തുമാത്രമല്ല, സംസ്കാരം, സർഗാത്മകത, ആഗോളബന്ധം എന്നിവയെ പ്രതിനിധാനംചെയ്യുന്ന ഒരു തരംഗമാണെന്നും അദ്ദേഹം പറഞ്ഞു.

ചില മനുഷ്യവിരുദ്ധ ആശയങ്ങളിൽനിന്ന് യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്. കഥപറയലിന്റെറെ പുതിയവഴികൾ ലോകം തിരയുമ്പോൾ ഇന്ത്യ അതിദൂരം പിന്നിട്ടുകഴിഞ്ഞു. ഭാരതം നൂറുകോടിയിലധികം കഥകളുള്ള രാജ്യമാണ്. ഇന്ത്യൻസിനിമ രാജ്യത്തിന്റെ ആത്മാവിനെ ലോകത്തിന്റെ ഏറ്റവും വിദൂരകോണുകളിലേക്കുപോലും എത്തിക്കുന്നതിൽ വലിയ വിജയം കൈവരിച്ചു. റഷ്യയിലെ രാജ് കപൂറിന്റെ പൈതൃകവും കാനിലെ സത്യജിത് റായ്യുടെ ധൈഷണികവൈദഗ്ധ്യവും മുതൽ ഓസ്കറിലെ ആർആർആറിൻറെ വിജയംവരെ നമുക്കു ധാരാളം നാഴികക്കല്ലുകളുണ്ട്. കഴിഞ്ഞ 100 വർഷത്തിനിടയിൽ, ഇന്ത്യൻസിനിമ ലോകത്തിന്റെ പലകോണുകളിൽ ഇടംനേടി. എ.ആർ. റഹ്മാൻ, രാജമൗലി, ഋത്വിക് ഘട്ടക്, തുടങ്ങിയവരെല്ലാം ഇന്ത്യൻസിനിമയ്ക്ക് ലോകത്തിൽ വലിയ സ്ഥാനം നേടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സൃഷ്ടിപരമായ ശേഷിയുടെയും ആഗോളസഹകരണത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വർഷങ്ങളായി സംഗീതം, സിനിമ, അഭിനയം എന്നിവയിലെ പ്രൊഫഷണലുകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉച്ചകോടി നടക്കുന്നതെന്നും ഭാവിയിൽ വേവ്സ് എന്നപേരിൽ ഡിജിറ്റൽരംഗത്ത് അവാർഡുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ‘ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്നതിന് ശരിയായ സമയമാണിത്. വേവ്സ് 2025 സർഗാത്മകതയുടെ രാജ്യാന്തര ആഘോഷമാണ് -നരേന്ദ്രമോദി പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this