Wednesday, February 11, 2026
HomeFEATUREDജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള: വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രവീൺ നാരായണൻ

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള: വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രവീൺ നാരായണൻ

Published on

സുരേഷ് ഗോപി നായകനായ ‘ജെഎസ്കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രവീൺ നാരായണൻ. ചിത്രത്തിനെതിരായ ഓരോ വിമർശനങ്ങൾക്കും എണ്ണിയെണ്ണി സംവിധായകൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ മറുപടി പറഞ്ഞു. താൻ ഒരു സുപ്രഭാതത്തിൽ സംവിധായകനായതല്ലെന്ന് പ്രവീൺ വ്യക്തമാക്കി. സുരക്ഷിതമായ ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് സംവിധായകനായത്. കേരളത്തിൽ നടന്ന സംഭവങ്ങൾ മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നും പ്രവീൺ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ മാധവ് സുരേഷിനെതിരായ പരിഹാസങ്ങൾക്കും പ്രവീൺ മറുപടി നൽകി. മാധവിനെതിരായ വിമർശനങ്ങൾ പരോക്ഷമായി സൂചിപ്പിച്ച് പേരുപറയാതെയായിരുന്നു മറുപടി. താരം ആദ്യമായി ചെയ്‌ത വേഷം ഇത്രയൊന്നും പരിഹാസം അർഹിക്കുന്നില്ലെന്നായിരുന്നു പ്രവീണിന്റെ മറുപടി.

പ്രവീൺ നാരായണൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:

ജാനകിയെ സീത ദേവി ആയി കണ്ട സെൻസർ ബോർഡും JSK എന്ന സിനിമയെ, കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സിനിമ ആയി കാണുന്നവരും തമ്മിൽ എന്താണ് വ്യത്യാസം …??

സൂപ്പർ സ്റ്റാർ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ പഴയ ഒരു സിനിമയിലെ ഡയലോഗ് ആണ് ഞാൻ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഉള്ളത്,   ഇതും സ്ഫടികത്തിലെ ആട് തോമയെയുമൊക്കെ കണ്ടാണ് സിനിമയെ സ്നേഹിച്ചത്, സിനിമാക്കാരനാകാൻ കൊതിച്ചത്. 

ഒരു സുപ്രഭാതത്തിൽ സിനിമ സംവിധായകൻ ആയതൊന്നുമല്ല, സേഫ് ആയിട്ടുള്ള ജോലിയും, വരുമാനവും എല്ലാം ഉപേക്ഷിച്ച് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ഇത്രയുമെങ്കിലും എത്തിയത്, കലാകാരൻ സമൂഹത്തിന്റെ കണ്ണാടി ആണ് എന്നാണ് ഞാൻ കരുതുന്നത്  ,  സിനിമ തുടങ്ങുമ്പോൾ പറയുന്ന ഫാദർ  ഫ്രാങ്കോ കേസ് തൊട്ട്, കേരളത്തിൽ നടന്ന സംഭവവികാസങ്ങൾ   മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ…

സുരേഷേട്ടനെപ്പോലെ ഒരു fire brand സൂപ്പർ സ്റ്റാർ തിരിച്ചു വരവ് നടത്തി വന്നപ്പോൾ ആ സിനിമകളെ നമ്മൾ നെഞ്ചോടു ചേർത്തെങ്കിലും അതിൽ എവിടെയൊക്കെയോ പഴയ എനർജി നഷ്ടമായ , ചടുലമായ dialogues ഇല്ലാത്ത അയ്യോ പാവം എന്ന് തോന്നിപ്പിക്കുന്ന സുരേഷേട്ടനെയാണ്  കാണാൻ കഴിഞ്ഞത്. യഥാർത്ഥത്തിൽ ജോഷി സർന്റെയും ഷാജി സർന്റെയും രഞ്ജി പണിക്കർ സർന്റെയും ഒക്കെ സിനിമകളിലെ സുരേഷേട്ടനെയാണ് നമ്മൾ കാണാൻ കൊതിച്ചത്, അത്രയ്ക്കും തീപ്പൊരി അല്ലെങ്കിലും കുറച്ചൊക്കെ അങ്ങനെ ഒരു fire ഉള്ള അഡ്വക്കേറ്റ് ആണ് ഡേവിഡ് ആബെൽ ഡോണോവാൻ. ..

State നെതിരെ ഒരു victim fight ചെയ്യേണ്ട സാഹചര്യത്തിലേയ്ക്ക് എങ്ങനെ എത്തിപ്പെട്ടു എന്നത് ഇതുവരെ സിനിമ കണ്ടവർക്ക് മനസിലായിട്ടുണ്ടാവും. ..

മമ്മൂട്ടിയുടെ ONE സിനിമയിൽ കാണിക്കുന്നത് പോലെ മുഖ്യമന്ത്രിയും, നിയമസഭയും, വാഹന വ്യൂഹവും, ഒക്കെ ആണ് ഞാനും സ്ക്രിപ്റ്റിൽ എഴുതിയിരുന്നത്, അതൊന്നും ഷൂട്ട് ചെയ്ത് എടുക്കാനുള്ള സാമ്പത്തികം ഞങ്ങൾക്ക് ഇല്ലാതെ ആയത്കൊണ്ട് ആ ഒരൊറ്റ ഷോട്ടിൽ ചിലവ് കുറച്ച് സ്റ്റേറ്റ് നെ പ്രതിനിധാനം ചെയ്യുന്ന മുഖ്യമന്ത്രിയെ എങ്ങിനെ കാണിക്കാം എന്നുള്ള ചിന്തയിൽ നിന്നാണ്, ആ രൂപ സാദൃശ്യം ഉള്ള ഒരാളെ ഉപയോഗിച്ചത്, റീജിയണൽ സെൻസർ ബോർഡ്‌ ഈ പടത്തിനു അനുമതി നൽകിയതുമാണ്. ഭരണ പക്ഷത്തു ആർക്കും അതിൽ ഒരു അപാകതയും തോന്നിയിട്ടുമില്ല, അന്ന് cbfc ഇഷ്യൂ വന്നപ്പോൾ കേന്ദ്രത്തിനെ കുറ്റം പറഞ്ഞത് പോലെ തന്നെ അണികൾ എല്ലാവരുടെ നല്ല രീതിയിൽ reviews ഇട്ടു ഡീഗ്രേഡിങ് നടത്തുന്നുമുണ്ട്…

രാജാവിനെക്കാളും വലിയ രാജഭക്തി തന്നെ…!!!

ഒരുകാര്യം ഓർക്കുക ,പടം തിയേറ്ററിൽ പോയി പോലും കാണാതെ വല്യ ബുദ്ധിജീവികളായി സ്വയം അവരോധിച്ചു ഒരു മുറിക്കുള്ളിൽ ഇരുന്നു എല്ലാവരെയും അടച്ചു ആക്ഷേപിക്കാൻ വളരെ എളുപ്പമാണ്. അച്ഛന്റെ പാരമ്പര്യത്തിന്റെ പേരിൽ ആയാലും അല്ലെങ്കിലും ഒരു കൊച്ച് പയ്യൻ ആദ്യമായി ചെയ്ത പടത്തിലെ അവന്റെ പ്രകടനത്തെ ഒക്കെ വലിച്ചു കീറാൻ നിൽക്കുന്നവരോട് ഒരു ചോദ്യം ഇത്രയ്ക്കും പ്രഗത്ഭരായ നിങ്ങളൊക്കെ എന്താണിങ്ങനെ മറഞ്ഞിരുന്നു സമയം കളയുന്നത്? ??സമൂഹത്തിന്റെ മുഖ്യ ധാരായിലേയ്ക്ക് വന്നു അതുല്യമായ സംഭാവനകൾ നൽകിക്കൂടെ ?



നമ്മളിന്ന് ആഘോഷിക്കുന്ന Big M‘s, FaFa, എന്തിനേറെ പറയുന്നു മാസ്സ് ഡയലോഗ്സ്ന്റെ തമ്പുരാൻ ആയ സാക്ഷാൽ SG സർ ന്റെ പോലും ആദ്യകാല ചിത്രങ്ങൾ അത്രയ്ക്കും മികച്ചതൊന്നുമായിരുന്നില്ലല്ലോ. ..??

ഏതു ജോലിക്കും എക്സ്പീരിയൻസ് ചോദിക്കുന്ന നമ്മുടെ രാജ്യത്ത് സിനിമയോടുള്ള passion കൊണ്ട് അച്ഛന്റെ legacy യുടെ തണലിൽ ആയാലും അല്ലെങ്കിലും, അവൻ ആദ്യമായ് ചെയ്ത വേഷം ഇത്രയ്ക്കൊന്നും പരിഹാസം അർഹിക്കുന്നില്ല.

കാലം എല്ലാത്തിനും സാക്ഷി ആവട്ടെ.

Field out ആയ സീരിയൽ നടന്മാരുടെ കാര്യം, കഴിവും പ്രതിഭയുമുള്ള എത്രയോ പേരെ, അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാതെ, ചാൻസ് നഷ്ടപ്പെട്ടു ഇൻഡസ്ട്രിയിൽ എല്ലാവരാലും മറന്നു പോയിട്ടുണ്ട് …
അങ്ങനെ കുറച്ചു പേരെയെങ്കിലും വെള്ളിത്തിരയി ലേയ്ക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ..

ഏറെ കഴിവുകൾ ഉണ്ടായിട്ടും നമ്മൾ മലയാളികൾ സ്വീകരിക്കാതെ പോയ രണ്ട് അസാധ്യ പ്രതിഭകളുടെ, ഗംഭീര തിരിച്ചു വരവിനും JSK ഒരു കാരണമായി. ..
അനുപമ പരമേശ്വരനും ശ്രുതി രാമചന്ദ്രനും. ..
ജാനകിയും അഡ്വ.നിവേദിതയും ആ രണ്ട് വേഷങ്ങളും അവരുടെ കയ്യിൽ ഭദ്രമായിരുന്നു. …

ഹിന്ദു വിശ്വാസിയായ ഞാൻ ചെയ്ത സിനിമയിൽ ഹിന്ദു വിശ്വാസങ്ങളെ തകർക്കുന്ന രീതിയിൽ അന്യ മതസ്ഥരെക്കൊണ്ട് നായികയെ മോശമായ രീതിയിൽ ചോദ്യം ചെയ്യിപ്പിക്കുന്നു, പ്രതിയെ ദേവി രൂപം കെട്ടി കാണിക്കുന്നു, fight രംഗത്ത് ദേവി സ്തുതി കേൾപ്പിക്കുന്നു,  ഇതൊക്കെയാണ് cbfc യെ പ്പോലെ തന്നെ അടുത്ത ആരോപണം. ..!!!

മാധ്യമങ്ങളെ, പ്രതേകിച്ചും മനോരമയെ ട്രോളുന്നു എന്നാണ് ഒരു കൂട്ടം. .

ഇതെന്തൊരു ലോകം ആണ് ..??

ഇടത് വലത് സംഘ സഹയാത്രികരായ ഒരുപാട് സുഹൃത്തുക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. ..
സിനിമ നൽകുന്ന സന്ദേശം, അതിന്റെതായ അർത്ഥത്തിൽ ഉൾക്കൊണ്ടിട്ടുമുണ്ട് . ..
കേവലം രാഷ്ട്രീയപരമായ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാതെ സിനിമ സംസാരിക്കുന്ന വിഷയം എല്ലാവരിലേക്കും എത്തട്ടെ…

എനിക്ക് എല്ലാ മതസ്ഥരും സുഹൃത്തുക്കളായുണ്ട്. .. അവരെ ആരെയും വേറൊരു രീതിയിൽ ഞാനോ അവരെന്നെയോ കണ്ടിട്ടില്ല …

എന്നെ അടുത്തറിയുന്നവർക്കറിയം  ഷൂട്ട് തുടങ്ങിയതിന് ശേഷം ഒരു പാട് സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്ന്,
ഏകദേശം 3 വർഷം എടുത്താണ്  ഈ  സിനിമ പൂർത്തിയായത് , ഒരു കൂട്ടം കലാകാരന്മാരുടെ കഷ്ടപ്പാടും, സ്വപ്നവും ആണ് ഈ സിനിമ എന്നല്ലാതെ, ഇത് എല്ലാം തികഞ്ഞ മഹത്തായ ഒരു സൃഷ്ടി ആണ് എന്ന് ഒരു അവകാശ വാദങ്ങളും ഞങ്ങൾക്ക് ആർക്കും ഇല്ല !!! 

നിങ്ങൾക്കു ധൈര്യമായി കുടുംബസമേതം പോയി കാണാവുന്ന, ഒരു സാധാരണ പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ. .

ഇത്രയും നെഗറ്റീവ് reviews,  പ്രതികൂല കാലാവസ്ഥ എല്ലാത്തിനും ഇടയിൽ ഇതുവരെ നിങ്ങൾ തന്ന support വളരെ വലുതാണ്., എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ..

ജാനകി വിദ്യാധരൻ നമ്മളിൽ ഒരാളാണ്. ..
അവരുടെ ശബ്ദം എല്ലാവരിലേക്കും എത്തട്ടെ

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...