Saturday, October 10, 2026
HomeFEATURED'ഭ.ഭ.ബ' ചിത്രത്തിൽ ദിലീപിനൊപ്പം മോഹൻലാലും: സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ

‘ഭ.ഭ.ബ’ ചിത്രത്തിൽ ദിലീപിനൊപ്പം മോഹൻലാലും: സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ

Published on

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)’ യുടെ ചിത്രീകരണത്തിൽ മോഹൻലാലും ചേർന്നതായി സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ. ധനഞ്ജയ് ശങ്കർ സംവിധാനംചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ചിത്രത്തിനുവേണ്ടി മോഹൻലാലിനെ സമീപിച്ചിരുന്നുവെന്ന് അണിയറ പ്രവർത്തകരും സൂചിപ്പിച്ചിരുന്നു. എന്നാൽ, മോഹൻലാൽ ചിത്രത്തിൽ ചേർന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ബി. ഉണ്ണികൃഷ്‌ണന്റെ വെളിപ്പെടുത്തൽ.

‘ഭ.ഭ.ബ’യുടെ സെറ്റിൽ താൻ പോയിരുന്നതായി ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം ഒരു പരിപാടിയിൽ പറഞ്ഞു. ദിലീപും മോഹൻലാലും ചേർന്നുള്ള ഗാനചിത്രീകരണരംഗം കണ്ടു. മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമാകാനുള്ള സാധ്യത ‘ഭ.ഭ.ബ’യ്ക്കുണ്ടെന്ന് ഉണ്ണികൃഷ്‌ൻ കൂട്ടിച്ചേർത്തു.

നടി നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ് കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്‌മി, കോറിയോഗ്രാഫർ സാന്റി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്. ചിത്രത്തിൻ്റെ ടീസർ ജൂലൈ നാലിന് പുറത്തിറങ്ങിയിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this