Sunday, October 11, 2026
HomeFEATUREDശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങൾ മുഴുവൻ മനുഷ്യരാശിക്കും വലിയ സമ്പത്ത് - പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങൾ മുഴുവൻ മനുഷ്യരാശിക്കും വലിയ സമ്പത്ത് – പ്രധാനമന്ത്രി നരേന്ദ്രമോദി

Published on

ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങൾ മുഴുവൻ മനുഷ്യരാശിക്കും വലിയ സമ്പ ത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാത്തരം വിവേചനങ്ങളിൽനിന്നും മുക്തമായ സമൂഹത്തെ ശ്രീനാരായണ ഗുരു വിഭാവനം ചെയ്തുവെന്നും ഈ സമ്പൂർണതാസമീപനം സ്വീകരിച്ച് വിവേ ചനത്തിൻ്റെ എല്ലാ സാധ്യതകളും ഇല്ലാതാ ക്കാൻ രാജ്യം പ്രവർത്തിക്കുകയാണിപ്പോ ഴെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച യുടെ ശതാബ്ദി ആഘോഷം ജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.

സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾക്കും സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നങ്ങൾക്കും മൂർത്തമായ അർഥം നൽകിയ ചരിത്രസംഭവമാണ് ശ്രീനാരായണഗുരുവും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രിച്ച പറഞ്ഞു. രാജ്യത്തെയും സമൂഹത്തെയും സേവിക്കുക എന്ന ദൃഢനിശ്ചയത്തിൽ പ് വർത്തിക്കുന്നവർക്ക് ഗുരു വിളക്കുമാടം പോലെയാണ്. സമൂഹത്തിലെ ചൂഷിത -പീഡിത-പാർശ്വവത്കൃത വിഭാഗങ്ങൾക്കായി വലിയ തീരുമാനമെടുക്കുമ്പോൾ ഗുരു ദേവനെ ഓർക്കാറുണ്ട്.

ശ്രീനാരായണഗുരു ഐക്യത്തിലും സമ ത്വത്തിലും വിശ്വസിച്ചു. ഈ പ്രചോദനം സബ്കാ സാത്ത്, സബ്കാ വികാസ് എന്ന പാത നമുക്ക് കാണിച്ചുതന്നു. അദ്വൈ തത്തെയും ആത്മീയതയെയും പഠിക്കുന്ന ഏതൊരു വിദ്യാർഥിക്കും വഴികാട്ടിയാണ് അദ്ദേഹത്തിൻ്റെ ‘നിവൃത്തി പഞ്ചകം’, ‘ആത്മോപദേശ ശതകം’ തുടങ്ങിയ കൃതി കളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീനാരായണഗുരുവിൻ്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന ആശയമാണ് ഇന്ത്യൻ ജീവിതസംസ്കാരത്തിൻ്റെ കാതലും അടിത്തറയും. ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചപ്പോൾ, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയം സ്വീകരിച്ചു. ശക്തമായ ഇന്ത്യയെ ആഗ്രഹി ഗുരുവിൻ്റെ പാതയിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നതെന്നും തീവ്രവാദത്തിനെതി രായ ഇന്ത്യയുടെ കർശനമായ നയം ഓപ്പ റേഷൻ സിന്ദൂറിലൂടെ ലോകത്തിന് നമ്മൾ കാണിച്ചുനൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മലയാളത്തിൽ സദസ്സിനെ അഭിസംബോധന ചെയ്ത് ഹിന്ദിയിൽ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി, ഗുരുവിന്റെ പല തത്ത്വങ്ങളും മലയാളത്തിൽ പറഞ്ഞതും കൗതു കമായി. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, അടൂർ പ്രകാൾ എംപി എന്നിവർ സംസാരിച്ചു. സ്വാമി ശാരദാനന്ദ പ്രാർഥന ചൊല്ലി. സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this