ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസ് സാമൂഹികശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്കങ്ങൾ പരിഷ്കരിക്കുമ്പോഴും ഈ വിഷയം ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞദിവസം രാജ്ഭവനിൽനടന്ന ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ ഗവർണർ പുഷ്‌പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ച് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

ഫെഡറൽ ഭരണഘടന സംബന്ധിച്ച പാഠഭാഗങ്ങൾക്കൊപ്പം അടുത്തവർഷംമുതൽ ഒൻപതാം ക്ലാസ് പാഠപുസ്‌തകത്തിൽത്തന്നെ ഇക്കാര്യം ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട് -അദ്ദേഹം വ്യക്തമാക്കി.




