Wednesday, February 11, 2026
HomeCRIME'അയേൺ ഡോം' ഹാക്ക് ചെയ്തു, മിസൈൽകേന്ദ്രങ്ങളും പോർവിമാനങ്ങളും തകർത്തു: പോർവിളി തുടർന്ന് ഇറാനും ഇസ്രയേലും

‘അയേൺ ഡോം’ ഹാക്ക് ചെയ്തു, മിസൈൽകേന്ദ്രങ്ങളും പോർവിമാനങ്ങളും തകർത്തു: പോർവിളി തുടർന്ന് ഇറാനും ഇസ്രയേലും

Published on

തുടർച്ചയായ അഞ്ചാംദിവസവും പോർവിളി തുടർന്ന് ഇറാനും ഇസ്രയേലും. തിങ്കളാഴ്‌ചയും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ജറുസലേമിലും ടെൽ അവീവിലും വലിയ സ്ഫോടനശബ്ദ്‌ദങ്ങൾ കേട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു‌തു. ഇറാൻ്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ പലയിടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി സൈറണുകൾ മുഴങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.

ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധസേന(ഐഡിഎഫ്)യും സ്ഥിരീകരിച്ചു. ഏകദേശം ഇരുപതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും ഐഡിഎഫ് പറഞ്ഞു. ഇറാൻ്റെ മിസൈൽ ആക്രമണം തടയാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും ഐഡിഎഫ് അറിയിച്ചു. മധ്യഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. യാത്രക്കാരില്ലാത്ത ഒരു ബസിനും വാഹനങ്ങൾക്കും തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു.

അതിനിടെ, ഇസ്രയേലിൻ്റെ വ്യോമപ്രതിരോധ സംവിധാനമായ ‘അയേൺ ഡോം’ ഹാക്ക് ചെയ്തതായി ഇറാൻ അവകാശപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് അയേൺ ഡോം സംവിധാനത്തിനുമേൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായെന്നും ഇതേത്തുടർന്ന് ഇസ്രയേലിന്റെ മിസൈലുകൾ തന്നെ ഇസ്രയേലിലെ പലയിടങ്ങളിലും പതിച്ചെന്നും ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

ഇറാനെതിരേ ഇസ്രയേലും ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇറാന്റെ മിസൈൽകേന്ദ്രങ്ങളും പോർവിമാനങ്ങളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. കഴിഞ്ഞദിവസം ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിങ്’ ആസ്ഥാനത്തിന് നേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ന്യൂസ് എഡിറ്ററായ നിമ റജബ്പൗർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരനായ മസൗം അസീമി എന്നിവരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ടെലിവിഷൻ ആസ്ഥാനത്തിന് നേരേ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ രണ്ട് ടെലിവിഷൻ ചാനലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ടെലിവിഷൻ ചാനലുകളുടെ ആസ്ഥാനത്തുനിന്ന് ജീവനക്കാർ എത്രയുംവേഗം ഒഴിഞ്ഞുപോകണമെന്നാണ് ഇറാൻ ആവശ്യപ്പെട്ടത്.

ഞായറാഴ്ച‌ രാത്രിയും തിങ്കളാഴ്ചയും ആയിരക്കണക്കിന് പേരാണ് ടെഹ്റാൻ നഗരംവിട്ടത്. എല്ലാവരും ഉടൻ ടെഹ്റാൻ വിടണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ടെഹ്റാനിൽനിന്നുള്ള റോഡുകളിലെല്ലാം വൻ ഗതാഗതക്കുരുക്കാണെന്നാണ് റിപ്പോർട്ട്.

അതിനിടെ, പശ്ചിമേഷ്യയിലെ പ്രശ്നപരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി അമേരിക്കയിലേക്ക് മടങ്ങി. വാഷിങ്ടണിലേക്ക് മടങ്ങിയ അദ്ദേഹം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ദേശീയ സുരക്ഷാ കൗൺസിലും വിളിച്ചുചേർത്തിട്ടുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this