Wednesday, February 11, 2026
HomeLATEST NEWSജൻ സി കവികളിൽ ഇറാൻ്റെ ശബ്ദം: പർണിയ അബ്ബാസിയുടെ അക്ഷരങ്ങൾക്കും ജീവനുംമേൽ ഇസ്രയേലിന്റെ അഗ്നി പതിച്ചു

ജൻ സി കവികളിൽ ഇറാൻ്റെ ശബ്ദം: പർണിയ അബ്ബാസിയുടെ അക്ഷരങ്ങൾക്കും ജീവനുംമേൽ ഇസ്രയേലിന്റെ അഗ്നി പതിച്ചു

Published on

ഇരുപത്തിനാലാം പിറന്നാൾ ആഘോഷങ്ങളുടെ മധുരമവസാനിക്കും മുമ്പേ കവി പർണിയ അബ്ബാസിയുടെ അക്ഷരങ്ങൾക്കും ജീവനുംമേൽ ഇസ്രയേലിന്റെ അഗ്നി പതിച്ചു. പർണിയ താമസിക്കുന്ന കെട്ടിടം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞപ്പോൾ പർണിയയ്ക്കൊപ്പം മാതാപിതാക്കളും ഇളയസഹോദരനും കൂടി യുദ്ധക്കൊതിയുടെ ഇരകളായിത്തീർന്നിരിക്കുകയാണ്.

ടെഹ്റാനിലെ സത്താർഖാൻ സ്ട്രീറ്റിലെ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ ജൂൺ 12-ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാനിയൻ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പർണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടത്. പർണിയ അബ്ബാസിയുടെ പിതാവ് പർവിസ് അബ്ബാസി, മാതാവും അധ്യാപികയുമായിരുന്ന മസൂമ ഷഹ്രിയാരി, ഇളയ സഹോദരനും യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ പർഹം അബ്ബാസി എന്നിവരാണ് പർണിയയ്ക്കൊപ്പം കൊല്ലപ്പെട്ടത്.

ജൻ സി കവികളിൽ ഇറാൻ്റെ ശബ്ദമായി അറിയപ്പെട്ടിരുന്ന പർണിയ അബ്ബാസിയുടെ ‘The Extinguished Star’ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇറാനിലെ സാഹിത്യ സംസ്‌കൃതിയുടെ ഉദയനക്ഷത്രമായി വിശേഷിക്കപ്പെട്ട കവിയായിരുന്നു പർണിയ.

“നീയും ഞാനും അവസാനിക്കും എവിടെയോ ലോകത്തെ ഏറ്റവും മനോഹര കവിത നിശബ്ദം വീഴുന്നു.”

പർണിയയുടെ പ്രശസ്‌ത കവിതയായ The Extinguished Star -ലെ വരികളാണിത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച കവിതകളെഴുതി കവിതയുടെ ലോകഭൂപടത്തിൽ ഇറാൻ്റെ ആധുനികത അടയാളപ്പെടുത്തിയ കവി കൂടിയായിരുന്നു പർണിയ. തന്റെ സാഹിത്യസംഭാവനകൾക്കുപുറമേ, മികച്ച അക്കാദമിക്കും അധ്യാപികയും ഇംഗ്ലീഷ് വിവർത്തനസാഹിത്യത്തിൽ മാസ്റ്റർ ഡിഗ്രിയുമുണ്ടായിരുന്നു പർണിയയ്ക്ക്.

ബെഹഷ്തി യൂണിവേഴ്സ‌ിറ്റിയിലെ പ്രൊഫസറായിരുന്ന ആണവശാസ്ത്രജ്ഞൻ ഡോ. അബ്ദു‌ൽഹമിദ് മിനൗഷെഹർ താമസിച്ചിരുന്നത് ഇതേ റെസിഡൻഷ്യൽ ഏരിയയിലായിരുന്നു. അദ്ദേഹത്തെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് എന്നാണ് ഇറാൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാൻ ആണവ ശാസ്ത്രജ്ഞരെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുകൊണ്ട് ഇസ്രയേൽ തുടർ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും ഏകദേശം ആറ് ആണവശാസ്ത്രജ്ഞൻ ഇതിനകം കൊല്ലപ്പെട്ടുവെന്നും ഇറാൻ മീഡിയ റിപ്പോർട്ടുചെയ്യുന്നു.

സംഘർഷങ്ങളുടെ ഇടയിൽ ജീവിക്കുമ്പോഴും എന്റെ അനുഭവങ്ങളെല്ലാം കവിതയിലൂടെ പകർത്താനാണ് ഞാൻ ശ്രമിക്കുന്നതെന്ന് കൊല്ലപ്പെടുന്നതിന് മാസങ്ങൾക്കുമുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പർണിയ വ്യക്തമാക്കിയിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this