Wednesday, February 11, 2026
HomeTOP NEWSINDIAഡൊണാൾഡ് ട്രംപിനോട് വലിയ ബഹുമാനമുണ്ട്: എന്നൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ല -...

ഡൊണാൾഡ് ട്രംപിനോട് വലിയ ബഹുമാനമുണ്ട്: എന്നൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ല – ശശി തരൂർ

Published on

ഇന്ത്യ-പാകിസ്‌താൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാൻ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദത്തിനെതിരായ ഇന്ത്യൻ നിലപാട് വിശദീകരിക്കുന്ന സർവകക്ഷി പ്രതിനിധി സംഘത്തിലൊന്നിനെ നയിക്കുന്ന തരൂർ, വാഷിങ്ടൺ ഡിസിയിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ നടത്തിയ ആക്രമണത്തിൽ വൻനാശനഷ്ടം നേരിട്ടതിന് പിന്നാലെ സൈനിക നടപടി നിർത്താൻ മേയ് പത്തിന് പാകിസ്താൻ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നെന്നും തരൂർ കൂട്ടിച്ചേർത്തു. അമേരിക്കയുടെ പ്രസിഡന്റ് പദത്തോടും അമേരിക്കൻ പ്രസിഡന്റി(ഡൊണാൾഡ് ട്രംപ്)നോടും ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങൾക്ക്, പറയാൻ കഴിയുന്നത് ഇത്രമാത്രമാണ്. ഞങ്ങൾ ഒരിക്കലും പ്രത്യേകിച്ച് ആരോടും മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, തരൂർ പറഞ്ഞു. രാഹുൽ ഗാന്ധി കഴിഞ്ഞദിവസം നടത്തിയ ‘കീഴടങ്ങൂ നരേന്ദ്ര’പരാമർശവുമായും ട്രംപിൻറെ മധ്യസ്ഥതാ അവകാശവാദത്തോടുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്റെ 11 സൈനിക വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്നും തരൂർ പറഞ്ഞു. പൊതുവിടത്തിൽ ലഭ്യമായ ഉപഗ്രഹചിത്രങ്ങൾ ഇന്ത്യ, പാകിസ്‌താനിൽ നടത്തിയ ആക്രമണത്തിലുണ്ടായ വൻനാശനഷ്‌ടങ്ങൾ വ്യക്തമാക്കുന്നതാണ്. റൺവേകളിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളെയും ഓപ്പറേഷണൽ കമാൻഡ് സെൻ്ററുകളിൽ ബോംബ് വർഷിച്ചതിനെയും പരാമർശിച്ച് തരൂർ കൂട്ടിച്ചേർത്തു. തെക്ക് ഹൈദരാബാദ് മുതൽ വടക്കുപടിഞ്ഞാറ് പെഷവാർ വരെ ഇന്ത്യയുടെ ആക്രമണമുണ്ടായെന്ന് പാകിസ്താൻതന്നെ സമ്മതിച്ചതാണ്. എത്ര തന്നെ വലിയ നാശനഷ്ടം ഇന്ത്യയിലുണ്ടാക്കിയെന്ന് പാകിസ്ത‌ാൻ കരുതിയാലും പാകിസ്‌താനുമേൽ ഇന്ത്യ നടത്തുന്ന ആക്രമണത്തെ തടയാൻ അത് പര്യാപ്തമല്ല. അതിനാലാണ് സൈനിക നടപടി നിർത്താൻ ഇന്ത്യയോട് അഭ്യർഥിക്കാൻ അവർ തീരുമാനിച്ചത്. അതിന് ഇന്ത്യക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, തരൂർ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this