Friday, October 9, 2026
HomeEDUCAION5936 തവണ ഭൂമിയെ ചുറ്റി, 25.1 കോടി കിലോ മീറ്റർ യാത്ര, 371 ദിവസം ബഹിരാകാശത്ത്;...

5936 തവണ ഭൂമിയെ ചുറ്റി, 25.1 കോടി കിലോ മീറ്റർ യാത്ര, 371 ദിവസം ബഹിരാകാശത്ത്; റെക്കോർഡിട്ട് അമേരിക്കൻ ബഹിരാകാശ സഞ്ചാരി ഡോ. ഫ്രാങ്ക് റൂബിയോ

Published on

ഒരു വർഷത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോർഡിട്ട് ഡോ. ഫ്രാങ്ക് റൂബിയോ ഭൂമിയിൽ തിരിച്ചെത്തി. 371 ദിവസങ്ങളാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. അമേരിക്കൻ സഞ്ചാരികളായ മാർക്ക് വാൻഡെ ഹെയുടെയും(355 ദിവസം) സ്കോട്ട് കെല്ലിയുടെയും(340 ദിവസം) റെക്കോർഡ് ഭേദിച്ചാണ് ഫ്രാങ്ക് നിലയത്തിൽ നിന്ന് തിരിച്ചെത്തിയത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സെർഗോ പ്രൊകോവ്, ദിമിത്രി പെറ്റെലിൻ എന്നിവർക്കൊപ്പം സെപ്റ്റംബർ 27-നാണ് ഫ്രാങ്ക് റൂബിയോ കസാഖിസ്ഥാനിൽ വന്നിറങ്ങിയത്.

2022 സെപ്റ്റംബർ 21-നാണ് റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സെർഗോ പ്രൊകോവ്, ദിമിത്രി പെറ്റെലിൻ എന്നിവർക്കൊപ്പം ഫ്രാങ്ക് റൂബിയോ ബഹിരാകാശ നിലയത്തിലെത്തിയത്. റൂബിയോക്കൊപ്പം പ്രൊകോവും പെറ്റെലിന്നും 371 ദിവസം നിലയത്തിൽ കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതൽ കാലം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോർഡാണ് റൂബിയോക്ക്. ഏറ്റവും അധികം കാലം ബഹിരാകാശത്ത് കഴിഞ്ഞതിനുള്ള റെക്കോർഡ് റഷ്യൻ ബഹിരാകാശ യാത്രികനായ വലേരി പോള്യകോവിനാണ്. 1994 മുതൽ 1995 വരെ 437 ദിവസങ്ങളാണ് ഇദ്ദേഹം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്.

180 ദിവസത്തെ ദൗത്യം പൂർത്തിയാക്കി മാർച്ച് 28-ന് ഇവർ തിരികെ എത്തേണ്ടതായിരുന്നു ഇവർ എന്നാൽ, 2022 ഡിസംബറിൽ ഇവർക്ക് സഞ്ചരിക്കേണ്ട പേടകത്തിൽ ബഹിരാകാശ അവശിഷ്ടമോ ഉൽക്കാ ശകലമോ തട്ടിയതിനെ തുടർന്ന് തകരാറുണ്ടായി. പേടകത്തിന്റെ റേഡിയേറ്ററിൽ അനിയന്ത്രിതമായ ചോർച്ചയുണ്ടായി. തുടർന്ന് തകരാറിലായ പേടകം ഭൂമിയിൽ ഇറക്കുകയും പകരം ആളില്ലാത്ത മറ്റൊരു പുതിയ പേടകം ബഹിരാകാശ നിലയത്തിൽ എത്തിക്കുകയുമായിരുന്നു. പിന്നീട് ഒരു തവണകൂടി തിരിച്ചുവരവ് നീട്ടിവെക്കേണ്ടി വന്നു.

ദൈർഘ്യമേറിയ ബഹിരാകാശ യാത്ര ശാസ്ത്രലോകത്തിന് വലിയൊരു നേട്ടമാണ്. മനുഷ്യൻ ബഹിരാകാശത്ത് ദീർഘനാൾ താമസിക്കാൻ സാധിക്കുമെന്നത് ഒരു പഠനവിഷയമാണ്. ഇതിൽ കൂടുതൽ അറിയാൻ റൂബിയോയുടെ ദൈർഘ്യമേറിയ ബഹിരാകാശ യാത്രയിലൂടെ സാധിച്ചു.

ദൗത്യകാലയളവിൽ റൂബിയോയും റഷ്യൻ സഞ്ചാരികളും 5936 തവണ ഭൂമിയെ ചുറ്റി. 25.1 കോടി കിലോ മീറ്റർ യാത്ര ചെയ്തു. ഇത് ഏകദേശം 328 തവണ ചന്ദ്രനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന അത്രയും വരുമെന്ന് നാസ പറയുന്നു. മൂന്ന് ബഹിരാകാശ നടത്തങ്ങളിലായി 21 മണിക്കൂർ നേരം റൂബിയോ നിലയത്തിന് പുറത്തും ചിലവഴിച്ചു. 28 വ്യത്യസ്ത സഹപ്രവർത്തകരും നിലയത്തിൽ അദ്ദേഹത്തോടൊപ്പം കഴിഞ്ഞു.

മൈക്രോഗ്രാവിറ്റിയിൽ ബാക്ടീരിയ എങ്ങനെ പെരുമാറുന്നു എന്ന പരീക്ഷണം ഉൾപ്പടെ വിവിധ ശാസ്ത്ര പരീക്ഷണങ്ങളും അദ്ദേഹം നടത്തി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

ഇറാൻ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് പ്രഖ്യാപിച്ച്

വാഷിങ്ടൺ: ഇറാൻ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് പ്രഖ്യാപിച്ച്, ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള 'എക്കണോമിക് ഡി-ഡേ'യ്ക്ക് തുടക്കമിട്ടതായി യുഎസ്. യു.എസ്...

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഇറാൻ പ്രസിഡന്റ് മസൂദ്...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. തെക്കൻ ലെബനോണിൽ ഇന്ന് പുലർച്ചെ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 32...