Tuesday, October 13, 2026
HomeNews50,000-ത്തോളം വരുന്ന അഭയാർഥികൾക്ക് വെറും നാല് ശൗചാലയം മാത്രം; രക്ഷിതാക്കൾ കുട്ടികളെയുമെടുത്ത് 'എങ്ങനെയെങ്കിലും രക്ഷിക്കണം' എന്നാവശ്യപ്പെട്ട്...

50,000-ത്തോളം വരുന്ന അഭയാർഥികൾക്ക് വെറും നാല് ശൗചാലയം മാത്രം; രക്ഷിതാക്കൾ കുട്ടികളെയുമെടുത്ത് ‘എങ്ങനെയെങ്കിലും രക്ഷിക്കണം’ എന്നാവശ്യപ്പെട്ട് ഞങ്ങളുടെ അടുക്കലെത്തും

Published on

ഗാസയിൽ സുരക്ഷിതമെന്നുപറയാൻ സ്ഥലങ്ങളൊന്നും തന്നെ ബാക്കിയില്ലെന്ന് ഗാസാ മുനമ്പിൽ സന്നദ്ധസേവനം നടത്തിവന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിലെ അംഗമായ അമേരിക്കൻ നഴ്സ് എമിലി കാലാഹൻ. യുദ്ധഭീകരതയിൽ നിന്ന് രക്ഷപ്പെട്ട എമിലി സി.എൻ.എന്നിന് നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗാസയിലെ യുദ്ധഭീകരതയുടെ മുന്നിൽനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് എമിലിയെ രക്ഷപ്പെടുത്തി യു.എസിൽ എത്തിച്ചത്. ഗാസയിലെ ഹീറോസ് എന്ന് വിശേഷിപ്പിക്കുന്ന ഡോക്ടർമാരുടേയും ആരോഗ്യപ്രവർത്തകരുടേയും സംഘത്തിനൊപ്പം യുദ്ധമുനമ്പിൽ ആളുകളെ പരിചരിച്ചു വരികയായിരുന്നു എമിലി. ഓരോനിമിഷവും യുദ്ധത്തെ മുഖാമുഖം നോക്കിക്കണ്ട നിമിഷങ്ങളായിരുന്നു അതെന്ന് എമിലി ഓർക്കുന്നു.

‘സുരക്ഷയുടെ ഭാഗമായി 26 ദിവസത്തിനുള്ളിൽ അഞ്ചുതവണയാണ് ഗാസയിൽ ഞങ്ങളെ മാറ്റിപ്പാർപ്പിച്ചത്. അതിൽ ഒന്ന് കമ്മ്യൂണിസ്റ്റ് ട്രെയിനിങ് സെന്ററായിരുന്നു. 35,000-ഓളംവരുന്ന അഭയാർഥികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിൽതന്നെ മുഖത്തും കഴുത്തിലും കൈകാലുകളിലും പൊള്ളലേറ്റ നിരവധി കുട്ടികളാണ് ഉണ്ടായിരുന്നത്. അഡ്മിറ്റ് ചെയ്യുന്നവരെ ആശുപത്രിയിലെ സ്ഥലപരിമിതിമൂലം പെട്ടെന്ന് തന്നെ ഡിസ്ചാർജ് ചെയ്ത് മാറ്റിയിരുന്നു’, എമിലി പറയുന്നു.

ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ സർവ്വതും നഷ്ടപ്പെട്ട 50,000-ത്തോളം വരുന്ന അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ വെറും നാല് ശൗചാലയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് എമിലി പറയുന്നു. ദിവസവും വെറും നാല് മണിക്കൂർ മാത്രമായിരുന്നെ വെള്ളം ലഭിച്ചിരുന്നത്.

ഇതിനിടയിലാണ് കത്തിക്കരിഞ്ഞതും മുറിവുകളുമുള്ള ശരീരവുമായി ആളുകൾ ജീവിച്ചിരുന്നത്. രക്ഷിതാക്കൾ കുട്ടികളെയുമെടുത്ത് ‘എങ്ങനെയെങ്കിലും രക്ഷിക്കണം’ എന്നാവശ്യപ്പെട്ട് ഞങ്ങളുടെ അടുക്കലെത്തും. എന്നാൽ ഞങ്ങൾ നിസ്സഹായരായിരുന്നു, എമിലി പറയുന്നു.

‘അവരെ സംരക്ഷിച്ചില്ലെങ്കിൽ തീർച്ചയായും ഒരാഴ്ചക്കുള്ളിൽ അവർ കൊല്ലപ്പെടും. ഗാസയിൽ സുരക്ഷിതമെന്ന് പറയാൻ പ്രദേശങ്ങളൊന്നും തന്നെ ബാക്കിയില്ല’- എമിലി പറയുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this