Sunday, October 11, 2026
HomeNews2025 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ സ്‌മാർട്ട്ഫോണുകളിലും നാവിക്; ജിപിഎസിന് പകരമായി ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനമാണ്...

2025 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ സ്‌മാർട്ട്ഫോണുകളിലും നാവിക്; ജിപിഎസിന് പകരമായി ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനമാണ് നാവിക്

Published on

2025 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ സ്‌മാർട്ട്ഫോണുകളിലും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) നാവിക് സപ്പോർട്ട് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) ലഭ്യമാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 2025 ജനുവരി 1-നകം 5 ജി സ്‌മാർട്ട്ഫോണുകൾക്കും 2025 ഡിസംബറോടെ മറ്റ് സ്‌മാർട്ട്ഫോണുകൾക്കും നാവിക് സപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ദിശ നിർണയസംവിധാനമായ ജിപിഎസിന് പകരമായി ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനമാണ് നാവിക്.

സിസ്റ്റം ഡിസൈനുകളിൽ ഇന്ത്യൻ നിർമിതമോ ഇന്ത്യയിൽ രൂപകൽപന ചെയ്തതോ ആയ, നാവിക് പിന്തുണയ്ക്കുന്ന ചിപ്പുകൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകുന്ന കാര്യം കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയതായി അവതരിപ്പിച്ച ഐഫോൺ 15 ശ്രേണിയിലെ പ്രോ, പ്രോ മാക്സ് മോഡലുകളിൽ നാവിക് സംവിധാനവും ആപ്പിൾ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിൻ്റ് പ്രഖ്യാപനം എത്തുന്നത്. “ടെക് രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിൾ, തങ്ങളുടെ പുതിയ ഐഫോൺ സീരിസിൽ നാവിക് ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഇന്ത്യക്കു ലഭിച്ച അംഗീകാരമാണ്. ഐഫോൺ 15 ന്റെ പ്രഖ്യാപനത്തിൽ രണ്ട് വലിയ നാഴികക്കല്ലുകളുണ്ടായിട്ടുണ്ട്. ഒന്നാമത്തേത് ന്യൂയോർക്കിലോ ടോക്കിയോയിലോ ലണ്ടനിലോ ഉള്ള ഉപഭോക്താക്കൾക്ക് ഐ ഫോൺ 15 ലഭിക്കുന്ന ദിവസം തന്നെ ഇന്ത്യക്കാർക്കും ലഭിക്കുമെന്നതാണ്. ഐഎസ്ആർഒ വികസിപ്പിച്ച നാവിസ് ജിപിഎസ് സാറ്റലൈറ്റ് സിസ്റ്റം ഈ ഐഫോണിൽ ഉണ്ടായിരിക്കും എന്നതാണ് രണ്ടാമത്തേത്” ചന്ദ്രശേഖർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് (ജിപിഎസ്) ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനമാണ് നാവിക്. ഇതിനകം രാജ്യത്തെ മത്സ്യബന്ധന ബോട്ടുകൾക്കും കപ്പലുകൾക്കും വാണിജ്യ വാഹനങ്ങളിലും നാവികിന്റെ വിവിധ സേവനങ്ങൾ ലഭ്യമാണ്. സൈനിക ആവശ്യങ്ങൾക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ഇന്ത്യൻ ഭൂപ്രദേശം മുഴുവനും രാജ്യാതിർത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിൻ്റെ സേവനം ലഭ്യമാകുക.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...