Wednesday, February 11, 2026
HomeCRIME10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം

10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം

Published on

10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൂടാതെ ജുവനൈൽ ജസ്‌റ്റിസ്‌ നിയമ പ്രകാരം 3 വർഷം തടവിനും ഇന്ത്യൻ ശിക്ഷാ നിയമം 354 ബി പ്രകാരം 7 വർഷം തടവിനും കൊല്ലം ഒന്നാം അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് (പോക്സോ) കോടതി ജഡ്‌ജി പി. എൻ. വിനോദ് ശിക്ഷ വിധിച്ചു.

2021 ൽ കുട്ടി അഞ്ചാം ക്ലാസിലായിരുന്ന സമയത്ത് 2 തവണ പീഡനത്തിന് ഇരയാക്കി. 7 മാസങ്ങൾക്കു ശേഷം കുട്ടിയുടെ മാതാവ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. തുടർന്നു നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്. ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. ജനിച്ച കുഞ്ഞ് 9 ദിവസത്തിന് ശേഷം മെറ്റാബോളിക് ഡിസോർഡറിനെ തുടർന്ന് മരിച്ചു.

കണ്ണനല്ലൂർ ഇൻസ്പെക്‌ടർ യു.പി.വിപിൻ കുമാറിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സോജ തുളസീധരൻ, അഡ്വ. അഞ്ജിത രാജ്, അഡ്വ. റെജി സി.രാജ്, പ്രോസിക്യൂഷൻ സഹായി എഎസ്ഐ മഞ്ജുഷ എന്നിവർ കോടതിയിൽ ഹാജരായി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this