Tuesday, October 13, 2026
HomeFEATUREDഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂഉടമ…. നഷ്ടപരിഹാരമായി 2 കോടി രൂപ വേണമെന്ന് ആവശ്യം

ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂഉടമ…. നഷ്ടപരിഹാരമായി 2 കോടി രൂപ വേണമെന്ന് ആവശ്യം

Published on

എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവം പുതിയ തലത്തിലേക്ക് . ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂഉടമ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. നെട്ടൂർ സ്വദേശി​ പീറ്ററിന്റെ സ്ഥലത്താണ് ഹെലി​കോപ്ടർ വീണത്. പനങ്ങാട് ജനവാസകേന്ദ്രത്തിനടുത്തുള്ള ചതുപ്പ് പോലെയുള്ള പ്രദേശത്തേക്കാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ പൈലറ്റ് ഇടിച്ചിറക്കിയത്.

ഭൂമി നശിച്ചെന്നും നഷ്ടപരിഹാരമായി 2 കോടി രൂപ വേണമെന്നുമാണ് ഉടമ ആവശ്യപ്പെടുന്നത്. എം. എ യൂസഫലിയുമായി ബന്ധപ്പെട്ട വ്യക്തിയെ ഫോണിൽ വിളിച്ചാണ് പീറ്റർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നെട്ടൂർ സ്വദേശി​ പീറ്ററിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.ഹെലികോപ്ടർ വീണ് ഭൂമി താഴ്ന്നു പോയെന്നും വിൽക്കാൻ വെച്ചിരുന്ന ഭൂമി ആയിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. 2 ലക്ഷം രൂപാ തരാമെന്ന് മറുവശത്ത് നിന്നും പറയുമ്ബോൾ 2 ലക്ഷം ഒരു കൊട്ട മണ്ണിന് വേണമെന്നും 2 കോടിയാണ് താൻ ആവശ്യപ്പെടുന്നതെന്നും ഉടമ പറയുന്നു. മാനേജരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ തന്നോട് ബഹളം ഉണ്ടാക്കിയെന്നും പണം തന്നില്ലെങ്കിൽ ഹെലികോപ്ടർ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നുമാണ് യുവാവ് ഭീഷണിപ്പെടുത്തുന്നത്.

കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്ടർ അടിയന്തിരമായി നിലത്തിറക്കാൻ കാരണം.പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this