Wednesday, October 7, 2026
HomeNewsസർക്കാർ സൗജന്യമായി മൊബൈൽ നൽകുന്നെന്നു പറഞ്ഞുപറ്റിച്ചു; സർക്കാർ ജീവനക്കാരൻ പതിനേഴുകാരിയെ ബലാത്സംഗംത്തിന് ഇരയാക്കി

സർക്കാർ സൗജന്യമായി മൊബൈൽ നൽകുന്നെന്നു പറഞ്ഞുപറ്റിച്ചു; സർക്കാർ ജീവനക്കാരൻ പതിനേഴുകാരിയെ ബലാത്സംഗംത്തിന് ഇരയാക്കി

Published on

ജയ്പുർ സർക്കാർ സൗജന്യമായി മൊബൈൽ നൽകുന്നെന്നു പറഞ്ഞുപറ്റിച്ചു പതിനേഴുകാരിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സർക്കാർ ജീവനക്കാരൻ സുനിൽ കുമാർ ജൻഗിദ് ആണ് പ്രതി. ജലവിതരണ വിഭാഗത്തിലെ കാഷ്യറാണ് ഇയാൾ. ഓഗസ്റ്റ് പത്തിനു നടന്ന സംഭവം ഇപ്പോഴാണു പുറത്തുവന്നത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തെത്തിയ പ്രതി, സംസ്ഥാന സർക്കാർ സൗജന്യമായി ഫോൺ നൽകുന്നുണ്ടെന്നു കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നമ്പർ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. അമ്മയോട് സംസാരിക്കണമെന്നു പെൺകുട്ടി പറഞ്ഞെങ്കിലും താൻ പിന്നീട് അമ്മയോട് കാര്യങ്ങൾ പറയാമെന്നും ഇയാൾ വ്യക്തമാക്കി.

തുടർന്നു പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മുറിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ബഹളം വച്ച് തന്നെ കത്തിവച്ചു പ്രതി ആക്രമിച്ചതായും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിനു പിന്നാലെ പ്രദേശവാസികൾ ഇയാളെ പിടികൂടുകയും ജലവിഭവ വകുപ്പിനു മുന്നിലെ ഗേറ്റിനു സമീപത്തു കെട്ടിയിടുകയും ചെയ്തു. ഇയാളെ മർദിക്കുന്നതിന്റെ വിഡിയോയും ചിത്രീകരിച്ചു.

മർദനത്തിനു പിന്നാലെ പൊലീസിനു കൈമാറാതെ പ്രദേശവാസികൾ ഇയാളെ സ്വതന്ത്രനാക്കി. തോഡാഭിം പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...