സ്വർണ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് . പവന് 560 രൂപയാണ് കുറഞ്ഞത്.

ഒരു പവന് സ്വര്ണത്തിന്റെ വില 45,200 രൂപ. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി. ഇന്നലെ പവന് വില 45,760 ആയി ഉയര്ന്നിരുന്നു. സര്വകാല റെക്കോര്ഡ് ആണിത്




