സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 50 രൂപയാണ്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,095 രൂപയായി. പവന് 400 രൂപ വർധിച്ച് വില 40,760 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് വില 4,210 രൂപയിലെത്തി.

ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായിരുന്നു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയിലും എത്തിയിരുന്നു




