ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,185 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,480 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില അഞ്ച് രൂപ വർധിച്ച് വില 4,280 രൂപയായിർണവിലയിൽ നേരിയ വർധന.

ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില കുതിക്കുകയായിരുന്നു. വ്യാഴം ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,175 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 4,275 രൂപയിലെത്തി.

ചൊവ്വാഴ്ച 10 രൂപയും ബുധനാഴ്ച 15 രൂപയുമാണ് ഗ്രാമിന് വർധിച്ചത്. ഈ ആഴ്ച ഇതിവരെ സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്



