Wednesday, February 11, 2026
HomeTOP NEWSKERALAസിദ്ധാർഥൻ്റെ മരണത്തിൽ സിബിഐ അന്വേഷണം; നിരാഹാര സമരം അവസാനിപ്പിച്ച് കോൺഗ്രസ്

സിദ്ധാർഥൻ്റെ മരണത്തിൽ സിബിഐ അന്വേഷണം; നിരാഹാര സമരം അവസാനിപ്പിച്ച് കോൺഗ്രസ്

Published on

വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും സിബിഐ അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അന്വേഷണം സിബിഐക്കു വിട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സമരം അവസാനിപ്പിച്ചത്.

രാവിലെ സിദ്ധാർഥൻ്റെ അച്‌ഛനും അമ്മാവനും മുഖ്യമന്ത്രിയെ കണ്ടതിനു തൊട്ടുപിന്നാലെയാണ് അന്വേഷണം സിബിഐക്കു വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. സിബിഐ അന്വേഷണം ഉറപ്പുനൽകിയ സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന സിദ്ധാർഥിൻ്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി, കെഎസ്‌ സംസ്‌ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരാണു സെക്രട്ടേറിയറ്റിനു നിരാഹാര സമരം നടത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചും നടത്തിയിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this