Wednesday, October 7, 2026
HomeNewsസാമ്പത്തിക പ്രതിസന്ധി; പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ്

സാമ്പത്തിക പ്രതിസന്ധി; പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ്

Published on

സർക്കാർ വകുപ്പുകളും സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാർ, ശിൽപശാലകൾ, പരിശീലന പരിപാടികൾ എന്നിവ നടത്താൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചെലവുകൾ ചുരുക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. നിർദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥരിൽ നിന്ന് പലിശസഹിതം ചെലവ് തിരികെ പിടിക്കും.

സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തങ്ങൾക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം.

സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനം ഉപയോഗിക്കണം. നിർദേശത്തിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകൾ, മുൻ കൂറുകൾ തിരിച്ചടയ്ക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്നും പലിശ സഹിതം ചെലവുകൾ തിരിച്ചു പിടിക്കും. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ വകുപ്പ് സെക്രട്ടറിക്ക് വ്യവസ്ഥയിൽ ഇളവ് അനുവദിക്കാം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...