Wednesday, February 11, 2026
HomeCRIMEസാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശം: 'ആറാട്ടണ്ണൻ' അറസ്റ്റിൽ

സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശം: ‘ആറാട്ടണ്ണൻ’ അറസ്റ്റിൽ

Published on

സാമൂഹികമാധ്യമങ്ങളിൽ ‘ആറാട്ടണ്ണൻ’ എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശങ്ങൾ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ തുടങ്ങിയവരാണ് സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയത്. സന്തോഷ് വർക്കിയുടെ നിരന്തരമുളള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് നടിമാരുടെ പരാതിയിൽ പറയുന്നു.

നടിമാർക്കെതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇയാൾക്കെതിരേ കർശന നടപടിയെടുക്കണമെന്നും നടി ഉഷ ആലപ്പുഴ ഡിവൈഎസ്പ‌ിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. മുൻപും സാമൂഹികമാധ്യമങ്ങളിലൂടെ സമാനമായരീതിയിൽ നടിമാർക്കെതിരെ ഇയാൾ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത‌ത്‌ വിട്ടയച്ചിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this