Saturday, October 10, 2026
HomeENTERTAINMENTസംസ്ഥാനസർക്കാരിൻ്റെ ഒ.ടി.ടി. പ്ലാറ്റ്ഫോം 'സി സ്പേസ്'; സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയായിരിക്കില്ല സി സ്പേസിന്റെത്

സംസ്ഥാനസർക്കാരിൻ്റെ ഒ.ടി.ടി. പ്ലാറ്റ്ഫോം ‘സി സ്പേസ്’; സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയായിരിക്കില്ല സി സ്പേസിന്റെത്

Published on

രണ്ടുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ സിനിമാക്കാഴ്ചകൾക്ക് സജ്ജമായി സംസ്ഥാനസർക്കാരിൻ്റെ ഒ.ടി.ടി. പ്ലാറ്റ്ഫോം. ഒ.ടി.ടി. പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ ചലച്ചിത്ര വികസനകോർപ്പറേഷനുകീഴിൽ ജനുവരിയിൽ ആരംഭിക്കും. രാജ്യത്താദ്യമായാണ് സർക്കാരിനുകീഴിൽ ഒ.ടി.ടി. ഒരുങ്ങുന്നത്.

കോവിഡിനുപിന്നാലെ ഒ.ടി.ടി. സിനിമാറിലീസ് വ്യാപകമായതോടെയാണ് സാംസ്കാരികവകുപ്പും ഇങ്ങനെയൊരു ആശയവുമായി രംഗത്തെത്തിയത്. കഴിഞ്ഞ കേരളപ്പിറവിദിനത്തിൽ ആരംഭംകുറിക്കുമെന്ന് അറിയിച്ചെങ്കിലും സാങ്കേതികകാരണങ്ങളാൽ നീണ്ടു. പ്ലാറ്റ്ഫോമിൻ്റെ ട്രയൽ റൺ ബുധനാഴ്ച നടക്കും. ഈമാസംതന്നെ ഉദ്ഘാടനം നടക്കും.

സിനിമ തിരഞ്ഞെടുക്കുന്നത് പാനൽ

കലാകാരന്മാരുടെ പാനലാണ് സി സ്പെയ്‌സിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുക. സിനിമാപ്രവർത്തകരടക്കം അംഗങ്ങളായ ഈ സ്ഥിരംപാനൽ സിനിമകൾകണ്ട് വിലയിരുത്തി നിശ്ചിതമാർക്ക് നൽകും. മറ്റ് ചലച്ചിത്രമേള ജൂറികൾ തിരഞ്ഞെടുത്തതും പുരസ്‌കാരങ്ങൾ നേടിയതുമായ സിനിമകൾക്കും പരിഗണനയുണ്ടാകും.

സിനിമകളുടെ നിലവാരം മാനദണ്ഡമാക്കി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ചിത്രാഞ്ജലിപാക്കേജ് സിനിമകൾക്ക് പ്രത്യേകപരിഗണനയുണ്ടായിരിക്കില്ല. മറ്റു ഒ.ടി.ടി.കൾപോലെ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയായിരിക്കണമെന്ന നിബന്ധനയുണ്ടായിരിക്കില്ല.

മറ്റു സ്വകാര്യ പ്ലാറ്റ്ഫോമുകൾപോലെ സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയായിരിക്കില്ല സി സ്പെയ്‌സിൻറേത്. ലഭിക്കുന്ന വരുമാനം ആനുപാതികമായി നിർമാതാവിനും ലഭിച്ചുകൊണ്ടിരിക്കും. കൂടുതൽ വരുമാനം ലഭിച്ചാൽ അതിൻ്റെ പങ്ക് സാധാരണ ഒ.ടി.ടി.കളിൽ നിർമാതാവിന് ലഭിക്കാറില്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this