Saturday, October 10, 2026
HomeCovid 19സംസ്ഥാനത്ത് 14,373 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 10,751; മരണം 142 ; 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്;...

സംസ്ഥാനത്ത് 14,373 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 10,751; മരണം 142 ; 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9

Published on

കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,37,68,112 സാമ്പിളുകളാണ് പരിശോധിച്ചത്.

ഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,960 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,516 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 722 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2050, കൊല്ലം 1505, എറണാകുളം 1430, കോഴിക്കോട് 1410, തൃശൂര്‍ 1350, പാലക്കാട് 741, തിരുവനന്തപുരം 1051, കണ്ണൂര്‍ 851, ആലപ്പുഴ 777, കോട്ടയം 639, കാസര്‍ഗോഡ് 596, പത്തനംതിട്ട 497, വയനാട് 353, ഇടുക്കി 266 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 34, കാസര്‍ഗോഡ് 12, പത്തനംതിട്ട, തൃശൂര്‍, വയനാട് 5 വീതം, എറണാകുളം 4, കൊല്ലം 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,751 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1011, കൊല്ലം 831, പത്തനംതിട്ട 455, ആലപ്പുഴ 682, കോട്ടയം 275, ഇടുക്കി 257, എറണാകുളം 868, തൃശൂര്‍ 1452, പാലക്കാട് 1066, മലപ്പുറം 1334, കോഴിക്കോട് 1002, വയനാട് 231, കണ്ണൂര്‍ 616, കാസര്‍ഗോഡ് 671 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,04,105 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,77,557 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,439 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,60,300 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,139 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1908 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this