Saturday, October 17, 2026
HomeTOP NEWSKERALAസംസ്ഥാനത്ത് ശൈത്യകാല – വേനൽ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് ശൈത്യകാല – വേനൽ മഴയ്ക്കു സാധ്യത

Published on

പത്തനംതിട്ട : തണുപ്പിന്റെ കാഠിന്യം കുറഞ്ഞതോടെ സംസ്ഥാനത്ത് ശൈത്യകാല – വേനൽ മഴയ്ക്കു സാധ്യതയേറി. മലയോര മേഖലയിൽ വൈകുന്നേരം മൂടിക്കെട്ടിയ അന്തരീക്ഷവും ചിലയിടങ്ങളിൽ നേരിയ മഴയും പ്രതീക്ഷിക്കാമെന്നു നിരീക്ഷകർ പറയുന്നു.

ആര്യങ്കാവിൽ ഒരു സെന്റീമീറ്ററും മിക്ക ജില്ലകളുടെയും പല ഭാഗത്തും മഴ പെയ്തു. ബംഗാൾ ഉൾക്കടലിലെ നീരാവിക്കാറ്റ് ശക്തമായതിനാൽ തമിഴ്നാട്ടിലും മഴ സാന്നിധ്യമറിയിച്ചു.ജനുവരി ഒന്നു മുതൽ ഇന്നു വരെ 5.5 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്തു ലഭിക്കേണ്ടിയിരുന്നത്. സംസ്ഥാനത്ത് മഴ ഏറ്റവും കുറവുള്ള മാസമാണ് ഇത്. സംസ്ഥാനത്തെ കുറഞ്ഞ രാത്രി താപനില ഇപ്പോൾ 21–22 ഡിഗ്രി സെൽഷ്യസ് ആണ്. കൂടിയ താപനില 34–36 ഡിഗ്രിയും. ഇനി തണുപ്പു കുറയാനാണു സാധ്യത. രാജ്യത്തെ തന്നെ കൂടിയ താപനില ഇപ്പോൾ കേരളത്തിലാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസം കോട്ടയത്ത് രേഖപ്പെടുത്തിയ 35.5 ഡിഗ്രി, കണ്ണൂരിലെ 36 ഡിഗ്രി, ഇന്നലെ കോഴിക്കോട്ട് അനുഭവപ്പെട്ട 35.5 ഡിഗ്രി എന്നിവ രാജ്യത്തെ തന്നെ ഉയർന്ന താപനിലയാണെന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.കേരളത്തിനും ഭൂമധ്യരേഖയ്ക്കും തെക്കാണ് ഇപ്പോൾ സൂര്യന്റെ സ്ഥാനം. വടക്കോട്ടുള്ള പ്രയാണത്തിൽ മാർച്ച് 20നു ശേഷമാവും സൂര്യൻ മധ്യരേഖ കടക്കുക. ഏപ്രിലോടെ കേരളത്തിനു മുകളിലെത്തുമ്പോൾ വേനൽ കഠിനമാകും

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this