Saturday, October 10, 2026
HomeTOP NEWSKERALAസംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള അവാർഡ് പൊൻകുന്നം സി.എം.എസ്. എൽ.പി.സ്കൂൾ അധ്യാപിക ജെ. ഷേർളിക്ക്

സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള അവാർഡ് പൊൻകുന്നം സി.എം.എസ്. എൽ.പി.സ്കൂൾ അധ്യാപിക ജെ. ഷേർളിക്ക്

Published on

കാഞ്ഞിരപ്പളളി:- സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് പൊൻകുന്നം സി.എം.എസ്. എൽ.പി.സ്കൂൾ അധ്യാപിക ജെ. ഷേർളിക്ക് ലഭിച്ചു. കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ഉപജില്ല ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടന്ന പഞ്ചദിന അധ്യാപക പരിശീലന പരിപാടിയിൽ വെച്ച് കാഞ്ഞിരപ്പളളി ബി.ആർ.സി.യുടെ ആദരവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് ജോളി മടുക്കകുഴി ഷേർളി ടീച്ചർക്ക് നൽകി.

“കുരുന്നെഴുത്ത്” സമാഹാരത്തിൽ സംസ്ഥാനതലത്തിൽ ഇടം നേടിയ ഇതേ സ്കൂളിലെ കുട്ടി അഷേർ കെ. ഷൈജു, കുട്ടിയുടെ മാതാവ് വിനീത ഷൈജു, ചിറക്കടവ് സെൻറ് ഇഫ്രേംസ് സ്കൂളിലെ ആയിഷ എന്നിവരേയും യോഗം ആദരിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ അജാസ് അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ഉപജില്ലാ എ.ഇ.ഒ. എസ്. സുൽഫിക്കർ മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സി. അദ്ധ്യാപിക റീബ, ഷേർളി ടീച്ചർ, വിനീത ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this