Saturday, October 10, 2026
HomeCovid 19സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

Published on

സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.കേരളത്തില്‍ 50 ശതമാനത്തിലധികം പേര്‍ രോഗികള്‍ അല്ലെന്നും, അതിനാല്‍ ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ കൊവിഡ് മരണസംഖ്യ ഏറ്റവും കുറവാണ്. ഇന്ന് ഒരു ലക്ഷത്തി എഴുപതിനായിരത്തില്‍ അധികം ടെസ്റ്റുകള്‍ നടത്തിയെന്നും, കേരളത്തില്‍ പരമാവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ വീടിന് പുറത്ത് കാട്ടുന്ന അതെ ജാഗ്രത വീടിനുള്ളിലും പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും, ആശുപത്രികളില്‍ മതിയായ ചികിത്സ സൗകര്യം ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വീട്ടില്‍ സൗകര്യമില്ലെങ്കില്‍ ഡിസിസികളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.

ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആര്‍. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വര്‍ധിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓണക്കാലത്തും കൊവിഡ് വ്യാപനം കൂടുതലായിരുന്നുവെന്നും മന്ത്രി പറഞ്ഞു

സെപ്തംബര്‍ 30നുള്ളില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ടി.പി.ആര്‍ കുറയ്ക്കുകയാണ് നിലവിലെ ലക്ഷ്യം. ആരോഗ്യവകുപ്പ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് 1,70,000 ല്‍ അധികം പരിശോധന നടത്തി. കേരളത്തില്‍ ആറു കേസുകളില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.വാക്‌സിനേഷന്‍ പ്രക്രിയയും ഊര്‍ജിതമാക്കും. 18 വയസിന് മുകളിലുള്ള 70.24 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 25 ശതമാനത്തിലധികം രണ്ടാം ഡോസും സ്വീകരിച്ചു. കിടപ്പുരോഗികള്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറയുകയും...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂർ മാപ്രാണം സ്വദേശിയായ 43 കാരനാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കൊടകര...

നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 103 പേർ ; 45 പേർ ആരോഗ്യപ്രവര്‍ത്തകര്‍

ഇന്ന് ലഭിച്ച എട്ട് പേരുടേതുൾപ്പെടെ നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 103...