തിരുവനന്തപുരം∙ നിയമസഭാ സീറ്റ് ലക്ഷ്യമിടുന്ന ശശി തരൂര് എംപി അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് സൂചന. സിറ്റിങ് സീറ്റായ തിരുവനന്തപുരത്തു നിന്നുതന്നെ ജനവിധി തേടും.

നിയമസഭാ തിരഞ്ഞെടുപ്പുവരെ പാര്ലമെന്ററി രംഗത്തുനിന്ന് മാറിനില്ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്ന്നാണിത്.തിരുവനന്തപുരത്ത് ശശി തരൂർ മത്സരിച്ചില്ലെങ്കിൽ കെ.മുരളീധരനാണ് സാധ്യതയെന്നാണ് വിവരം. ശശി തരൂർ മത്സരിക്കുന്നില്ലെങ്കിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റാണ് തരൂർ ലക്ഷ്യമിടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് സൂചന നൽകിയിരുന്ന ശശി തരൂർ, നിയമസഭയിൽ മത്സരിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയായി വരാനുള്ള സന്നദ്ധത നേരത്തേ പ്രകടിപ്പിച്ചിരുന്നു


