Sunday, October 18, 2026
HomeTOP NEWSKERALAശശി തരൂരിന്റെ പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ

ശശി തരൂരിന്റെ പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ

Published on

ഡിസിസിയെ അറിയിക്കാതിരുന്നത് തരൂരിന് പറ്റിയ ചെറിയ പിഴവാണ്. ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് എം എം ഹസൻ പറഞ്ഞു.

എന്നാൽ ശശി തരൂരിന്റെ മലബാർ സന്ദർശനത്തിൽ വിവാദം പുകയുന്നതിനിടെ നേതാക്കൾക്ക് കർശന നിർദേശവുമായി കെ.പി.സി.സി അച്ചടക്ക സമിതി. നേതാക്കൾ പാർട്ടി ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കണമെന്നാണ് നിർദേശം. സമാന്തരമായ പ്രവർത്തനം പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂ. പാർട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികൾ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിർദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് വ്യവസ്ഥാപിത മാർഗങ്ങളിലൂടെയാകണം. കോൺഗ്രസിൽ എല്ലാ കാലത്തും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this