ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്.

നിലവില്‍ പോലീസിനാണ് ക്യൂവിന്റെ നിയന്ത്രണം. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിനു കൈമാറണം എന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലിലോ നടത്തിപ്പ് മേല്‍നോട്ടത്തിലോ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് കോടതി വ്യക്തമാക്കി.

ഇതിന്റെ പൂര്‍ണ അധികാരം ദേവസ്വം ബോര്‍ഡിനാണ്. പോലീസ് നിയന്ത്രണം ഇനി അടിയന്തര ഘട്ടങ്ങളില്‍മാത്രം മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാരിന്റേയും പോലീസിന്റെയും പങ്ക് എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിനാണ് ഇതിനുള്ള അധികാരമെന്ന് കോടതി നിരീക്ഷിച്ചു.

മറ്റു ക്ഷേത്രങ്ങളിലെ എന്ന പോലെ ശബരിമലയിലും ബോര്‍ഡിനാണ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമുള്ളത് എന്നാണ് കോടതി നിലപാട്.

അതേസമയം, വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ ദുരുദ്ദേശം ഇല്ലെന്നും സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യു കൊണ്ടുവന്നിരിക്കുന്നത് എന്നുമായിരുന്നു സര്‍ക്കാര്‍ വാദം.



