ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു കടത്തുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ 7 പേരെ കട്ടപ്പന പുളിയൻമലയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ബിഎസ്എൻഎല്ലിന് 4 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിളും മുറിച്ചു കടത്തിയിരുന്നു. പവർ പ്ലാന്റ് മുതൽ ബാറ്ററി വരെയുള്ള കേബിളും മുറിച്ചെടുത്തു. കേബിളുകൾ മോഷ്ടിക്കപ്പെട്ടതിനാൽ ഇന്ന് തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ശരംകുത്തി ടവറിൽ നിന്നു സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കാതെ വരുമെന്ന ആശങ്കയുണ്ട്.



