Tuesday, October 6, 2026
HomeNewsവീട്ടിൽ അതിക്രമിച്ച് കയറി സഹോദരനെ കത്തിമുനയിൽ നിർത്തി; പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്‌ത്‌ 8 അംഗസംഘം

വീട്ടിൽ അതിക്രമിച്ച് കയറി സഹോദരനെ കത്തിമുനയിൽ നിർത്തി; പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്‌ത്‌ 8 അംഗസംഘം

Published on

വീട്ടിൽ അതിക്രമിച്ച് കയറിയ 8 അംഗസംഘം പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്തു. സഹോദരനെ കത്തിമുനയിൽ നിർത്തിയ ശേഷമാണ് സംഘത്തിലെ മൂന്ന് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. തെലങ്കാനയിലെ മീർപേട്ട് പ്രദേശത്താണ് സംഭവം.

മാതാപിതാക്കളുടെ മരണത്തെ തുടർന്ന് പെൺകുട്ടിയും 14കാരനായ സഹോദരനും ആഴ്ചകൾക്ക് മീർപേട്ടിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ അയൽപക്കത്തെ മറ്റ് മൂന്ന് കുട്ടികളുമായി ഇവർ വീട്ടിലിരിക്കുമ്പോഴാണ് കത്തിയുമായി എട്ട് പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.

സഹോദരനെയും മറ്റ് കുട്ടികളെയും കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയശേഷം അക്രമി സംഘത്തിലെ മൂന്ന് പേർ പെൺകുട്ടിയെ മുകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ സഹായത്തിനായി നിലവിളിച്ചതോടെ പ്രതികൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് സഹോദരനും മറ്റ് കുട്ടികളും വിവരം അയൽവാസികളെ അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, മീർപേട്ട് മേയർ പാരിജാത റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന് സമീപത്തെ പ്രധാന റോഡ് ഉപരോധിച്ചു. റെഡ്ഡിയെയും മറ്റ് പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്ത് ആംബർ പേട്ട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് പിന്നീട് പറഞ്ഞു. ക്രമസമാധാന തകരാർ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. പോക്സോ, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരണമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചെങ്കിലും പ്രതികളെ ഇതുവരെ പോലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്ക് കുട്ടികളുടെ കുടുംബവുമായി മുൻവൈരാഗ്യമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Latest articles

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

More like this