വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് വി.ജോയ് എംഎൽഎ. പദപ്രയോഗങ്ങൾ കൊണ്ട് വിസ്മയം തീർത്ത ബജറ്റാണിത്. വിസ്മയം എന്നതിന് കീഴിൽ അടിവരയിടേണ്ടി വരും. തീരദേശം തീറെഴുതി കൊടുക്കുന്ന ഡീലിന് മംഗലാപുരവുമായി ബന്ധം ഉണ്ടോയെന്നും , ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്ത ആളുമായി ഡീലിന് ബന്ധം ഉണ്ടോയെന്നും വി ജോയ് ചോദിച്ചു.
ക്ഷേമ പെൻഷൻ വിഷയത്തിൽ സ്വയം വിമർശനവുമായി വി ജോയ്. പെൻഷൻ 3000 രൂപയാക്കുമെന്ന് പറഞ്ഞ എൽഡിഎഫ് സർക്കാർ അവസാനമാണ് പെൻഷൻ 2000 ആക്കിയത്. അതുകൊണ്ടാണ് ഞങ്ങൾ പ്രതിപക്ഷത്തിരിക്കുന്നത്. ആ ഗതി നിങ്ങൾക്കും വരുമെന്നും വി ജോയ് ഓർമിപ്പിച്ചു. വാക്ക് വാക്കാണെന്നാണല്ലോ നിങ്ങൾ പറയുന്നത്. പെൻഷൻ 3000 രൂപയാക്കുമെന്ന് പറഞ്ഞു. അത് ചെയ്തില്ലെന്ന് വി ജോയ് കുറ്റപ്പെടുത്തി.


