Wednesday, February 11, 2026
HomeCRIMEവിഷം ഉള്ളിൽച്ചെന്നു ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു; സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

വിഷം ഉള്ളിൽച്ചെന്നു ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു; സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

Published on

വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലിരിക്കെ എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണു ശനിയാഴ്‌ച മരിച്ചത്‌. സ്കൂ‌ൾ അധികൃതർ വഴക്കുപറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടി വിഷംകഴിച്ച് ജീവനൊടുക്കിയതാണെന്നു ബന്ധുക്കൾ ആരോപിച്ചു.

ഫെബ്രുവരി 5നു വൈകിട്ടാണു കുട്ടിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്. ആദ്യം ഉപ്പുതറ സിഎച്ച്‌സിയിലും പിന്നീടു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച‌ മരിച്ചു.

സംഭവദിവസം ക്ലാസിൽ കുട്ടിയുടെ പക്കൽനിന്ന് ബീഡി കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത‌താണു വിഷം കഴിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

അതേസമയം, കുട്ടിയുടെ കൈവശം ബീഡി കണ്ടെത്തിയതിനെ തുടർന്നു രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം കുട്ടിയെ പറഞ്ഞയയ്ക്കുകയാണു ചെയ്‌തതെന്നു സ്‌കൂൾ അധികൃതർ അറിയിച്ചു. മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു. അനക്‌സിൻ്റെ സംസ്‌കാരം നടത്തി. അമ്മ: അമ്പിളി. സഹോദരി: അജീഷ

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this