Wednesday, October 14, 2026
HomeElectionവാട്‌സാപ് മുഖേന 'വികസിത് ഭാരത്' സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം; കേന്ദ്രസർക്കാരിനു നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ

വാട്‌സാപ് മുഖേന ‘വികസിത് ഭാരത്’ സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം; കേന്ദ്രസർക്കാരിനു നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ

Published on

വാട്‌സാപ് മുഖേന ‘വികസിത് ഭാരത്’ സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണു നടപടി. ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി.

വാട്സാപ് സന്ദേശങ്ങൾ അയച്ചതു വഴി പെരുമാറ്റച്ചട്ടം ലംഘിച്ചതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മാർച്ച് 15ന്, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപാണു പ്രധാനമന്ത്രിയുടെ കത്ത് അടങ്ങിയ സന്ദേശം അയച്ചതെന്നും എന്നാൽ സാങ്കേതിക തകരാർ മൂലം ചില സന്ദേശങ്ങൾ വൈകുകയായിരുന്നെന്നും മന്ത്രാലയം മറുപടി നൽകി.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ വികസിത് ഭാരത് സമ്പർക്ക് എന്നെഴുതിയ വാട്‌സാപ് നമ്പരിൽനിന്നാണ് മോദി സർക്കാരിൻറെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള സന്ദേശമെത്തിയത്. ജനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ തുറന്ന കത്തും സന്ദേശത്തിലുണ്ട്.

പാവപ്പെട്ടവരിലും കർഷകരിലും യുവതീയുവാക്കളിലും സ്ത്രീകളിലും 10 വർഷത്തെ ഭരണമുണ്ടാക്കിയ നേട്ടങ്ങൾ സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this