Wednesday, February 11, 2026
HomeLATEST NEWSവാട്‌സാപ്പിൽ ഇനി മുതൽ പരസ്യങ്ങളും: വ്യക്തിഗത വിവരങ്ങൾ എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് ഉറപ്പുനൽകി മെറ്റാ

വാട്‌സാപ്പിൽ ഇനി മുതൽ പരസ്യങ്ങളും: വ്യക്തിഗത വിവരങ്ങൾ എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് ഉറപ്പുനൽകി മെറ്റാ

Published on

വാട്‌സാപ്പിൽ ഇനി മുതൽ പരസ്യങ്ങളും പ്രദർശിപ്പിക്കും. വാട്‌സാപ്പിൽ നിന്ന് വരുമാന മാർഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ പുതിയ അപ്ഡേറ്റ്. വാട്‌സാപ്പിലെ അപ്ഡേറ്റ്സ് ടാബിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ആദ്യമായാണ് വാട്‌സാപ്പിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്.

വാട്സാപ്പിലെ അപ്ഡേറ്റ്സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചർ വഴിയാണ് സ്പോൺസേർഡ് കണ്ടന്റ്റ് എന്ന പേരിൽ പരസ്യങ്ങൾ കാണിക്കുക. വാട്‌സാപ്പിന്റെ പ്രവർത്തന രീതിയിലുള്ള സുപ്രധാന മാറ്റങ്ങളിലൊന്നാണിത്.

തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്ഡേറ്റ് അവതരിപ്പിച്ചത്. ചാനൽ സബ്സ്ക്രിപ്ഷൻ, പ്രൊമോട്ടഡ് ചാനൽസ്, സ്റ്റാറ്റസിലെ പരസ്യങ്ങൾ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചർ അപ്ഡേറ്റുകളാണ് വാട്‌സാപ്പ് പ്രഖ്യാപിച്ചത്. വാട്‌സാപ്പിന്റെ ദൈനംദിന ഉപഭോക്താക്കളുടെ എണ്ണം 150 കോടിയായെന്നും കമ്പനി പ്രഖ്യാപിച്ചു.

വാട്‌സാപ്പിൽ ഉപഭോക്താക്കളുടെ കോണ്ടാക്‌ലിസ്റ്റിലുള്ളവർ പങ്കുവെക്കുന്ന സ്റ്റാറ്റസുകൾക്കിടയിലാണ് പരസ്യങ്ങളും പ്രദർശിപ്പിക്കുക. പരസ്യങ്ങൾ പേഴ്സണൽ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും കാണിക്കില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു.

ചാനലുകൾക്ക് ഫോളോവർമാരിൽ നിന്നും പണം ഈടാക്കാൻ സഹായിക്കുന്ന ഫീച്ചർ ആണിത്. വാട്‌സാപ്പ് ചാനലുകളിലെ ഉള്ളടക്കങ്ങൾക്ക് വരിസംഖ്യ ഈടാക്കാൻ ഈ ഫീച്ചർ അനുവദിക്കുന്നു.

ചാനലുകളുടെ പ്രചാരം വർധിപ്പിക്കാൻ എക്‌സ്‌പ്ലോർ സെക്ഷനിൽ ഉപഭോക്താക്കൾ എളുപ്പം കാണും വിധം ചാനലുകൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് പ്രൊമോട്ടഡ് ചാനൽ ഫീച്ചർ.

ഉപഭോക്താക്കളിൽ നിന്നുള്ള പരിമിതമായ വിവരങ്ങൾ ഉപയോഗിച്ചാണ് വാട്സാപ്പിലെ പരസ്യവിതരണം. നിങ്ങളുടെ നഗരം അല്ലെങ്കിൽ രാജ്യം, ഭാഷ, നിങ്ങൾ ഫോളോ ചെയ്യുന്ന ചാനലുകൾ, പരസ്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണ രീതി തുടങ്ങിയവ എന്നിവ പരസ്യ വിതരണത്തിനായി വിലയിരുത്തും.

മെറ്റയുടെ അക്കൗണ്ട് സെൻ്ററുമായി വാട്‌സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും വാട്‌സാപ്പ് സ്റ്റാറ്റസിൽ കാണും.

പരസ്യ ദാതാക്കളുമായി ഉപഭോക്താവിൻ്റെ ഫോൺ നമ്പറുകൾ പങ്കുവെക്കില്ലെന്നും വ്യക്തിഗത സന്ദേശങ്ങൾ, കോളുകൾ, ഗ്രൂപ്പ് ആക്‌ടിവിറ്റി എന്നിവ പരസ്യങ്ങൾ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കില്ലെന്നും അവയെല്ലാം എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി ഉറപ്പുനൽകുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this